എറണാകുളം: കടമറ്റം നമ്പ്യാരുപടിക്ക് സമീപം ജനവാസ മേഖലയിൽ രാത്രികാലങ്ങലിൽ സാമൂഹ്യവിരുദ്ധർ തള്ളുന്ന മനിലജലം പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി. വ്യാഴാഴ്ച രാത്രിയിൽ കറുത്തനിറത്തിലുള്ള മലിനജലമാണ് ഇവിടെ ഒഴുക്കിയത്. മുൻപും പലതവണ കക്കൂസ് മാലിന്യമുൾപ്പെടെ ഇവിടെ രാത്രിയിൽ ഒഴുക്കിയിരുന്നതായും നാട്ടുകാർ പറയുന്നു.
അതേസമയം മാലിന്യമൊഴുക്കിയ പ്രദേശം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വൃത്തിയാക്കിയിട്ടുണ്ട്. കോലഞ്ചേരിയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ പതിവായിരിക്കുകയാണ്. വഴിവിളക്കുകൾ ഇല്ലാത്ത ഭാഗങ്ങളിൽ രാത്രി കാലങ്ങളിൽ ധാരാളം മാലിന്യ ടാങ്കറുകൾ സംശയാസ്പദമായി പാർക്കു ചെയ്യാറുണ്ടെന്നും രാത്രികാലങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.