ETV Bharat / state

പുഴയിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു - drown to death

പുഴയിൽ നിന്നും മണൽ വാരിയ ഭാഗങ്ങളിലുള്ള ആഴത്തിലുള്ള കുഴിക്കുള്ളിൽ പെട്ടതാണ് അപകടത്തിന് കാരണമായത്.

നിമൽ രാജ്
author img

By

Published : Mar 21, 2019, 11:11 PM IST

നെടുമ്പാശേരിക്ക് സമീപം മൂഴിക്കുളം പുഴയിൽ കുളിക്കുന്നതിനിടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു.കുറുമശേരി തൈപ്പറമ്പിൽ രാജന്‍റെയും പ്രിയയുടെയും മകൻ നിമൽരാജ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ മൂഴിക്കുളം ക്ഷേത്രക്കടവിന് സമീപമായിരുന്നു അപകടം. നാല് കൂട്ടുകാർക്കൊപ്പമാണ് നിമൽരാജ് കുളിക്കാനെത്തിയത്.

പുഴയിൽ മൂന്നടി മാത്രമാണ് വെള്ളമുള്ളതെങ്കിലും മണൽ വാരിയ ചില ഭാഗങ്ങളിൽ ആഴത്തിലുള്ള കുഴികളുണ്ട്. ഈ കുഴിയിൽപ്പെട്ടുപോയതാണ് അപകടത്തിനിടയാക്കിയത്. കോയമ്പത്തൂർ മഹീന്ദ്ര എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ നിമൽരാജ് ഹോളി അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മൃതദേഹം അങ്കമാലി ഗവണ്‍മെന്‍റ്ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.നിഹരാജ് ഏകസഹോദരിയാണ്.

നെടുമ്പാശേരിക്ക് സമീപം മൂഴിക്കുളം പുഴയിൽ കുളിക്കുന്നതിനിടെ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു. 

കുറുമശേരി തൈപ്പറമ്പിൽ രാജന്റെയും പ്രിയയുടെയും മകൻ നിമൽരാജ് (21)ആണ് മരിച്ചത്.

വ്യാഴായ്ച വൈകിട്ട് മൂന്നരയോടെ മൂഴിക്കുളം ക്ഷേത്രക്കടവിന് സമീപമായിരുന്നു അപകടം. നാല് കൂട്ടുകാർക്കൊപ്പമാണ് നിമൽരാജ് കുളിക്കാനെത്തിയത്. പുഴയിൽ മൂന്നടി മാത്രമാണ് വെള്ളമുള്ളതെങ്കിലും മണൽ വാരിയ ചില ഭാഗങ്ങളിൽ ആഴത്തിലുള്ള കുഴികളുണ്ട്. ഈ കുഴിയിൽപ്പെട്ടുപോയതാണ് അപകടത്തിനിടയാക്കിയത്. കോയമ്പത്തൂർ മഹീന്ദ്ര എഞ്ചിനിയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ നിമൽരാജ് ബുധനാഴ്ച്ച ഹോളി അവധിക്കെത്തിയതായിരുന്നു. മൃതദേഹം അങ്കമാലി ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കാനഡയിലും ദുബായിയിലുമുള്ള ബന്ധുക്കൾ നാട്ടിൽ എത്തിയ ശേഷമായിരിക്കും സംസ്കാരം. നിഹരാജ് ഏകസഹോദരിയാണ്.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.