ETV Bharat / state

ആലഞ്ചേരിക്കെതിരായ ഉപവാസം മൂന്നാം ദിവസവും തുടരുന്നു

വ്യാഴാഴ്ചയാണ് ഉപവാസം ആരംഭിച്ചത്. ബിഷപ് ഹൗസില്‍ ഇന്ന് വൈദികര്‍ യോഗം ചേരും.

ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ ഉപവാസം മൂന്നാം ദിവസവും തുടരുന്നു
author img

By

Published : Jul 20, 2019, 10:11 AM IST

എറണാകുളം: കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ ഉപവാസം മൂന്നാം ദിവസവും ബിഷപ് ഹൗസില്‍ തുടരുന്നു. അതിരൂപതയുടെ ഭരണപരമായ ചുമതലകളിൽ നിന്നും കർദിനാൾ ആലഞ്ചേരിയെ മാറ്റി നിർത്തുക, വ്യാജരേഖ കേസിൽ വൈദികരെ കള്ളക്കേസിൽ പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക, സ്ഥിരം സിനഡിന്‍റെ അധ്യക്ഷ സ്ഥാനത്ത് നിന്നും ആലഞ്ചേരിയെ മാറ്റി നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വൈദികര്‍ ഉപവാസ സമരം ആരംഭിച്ചത്.

അതേസമയം സമരം ചെയ്യുന്ന വൈദികരുമായി ഇന്നലെ സ്ഥിരം സിനഡ് അംഗങ്ങൾ ഉൾപ്പടെയുള്ള മെത്രാന്മാർ നടത്തിയ ചർച്ച ആശാവഹമെന്ന് വൈദികർ അറിയിച്ചു. സിറോ മലബാർ സ്ഥിരം സിനഡ് അംഗമായ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്‍റെ അധ്യക്ഷതയിൽ എട്ട് മെത്രാൻമാരാണ് എറണാകുളം അങ്കമാലി വൈദിക പ്രതിനിധികളായ ഒമ്പത് വൈദികരുമായി കൂടിക്കാഴ്ച നടത്തിയത്. കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലാണ് ചര്‍ച്ച നടത്തിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിച്ച ചർച്ച രാത്രി 8.30 ഓടെയാണ് പൂർത്തിയായത്. മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് ഞരളക്കാട്ട്, മാർ ജോസഫ് പെരുംതോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ പോൾ ആലപ്പാട്ട്‌, കുരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയാപുരക്കൽ എന്നവരാണ് ചർച്ചയിൽ പങ്കെടുത്ത മറ്റ് മെത്രാന്മാർ.

അഞ്ചര മണിക്കൂർ നീണ്ട ചർച്ചയിൽ ഉടനീളം വൈദികർ കർദിനാളിനെതിരായ കാര്യങ്ങൾ തെളിവുകൾ സഹിതം അവതരിപ്പിച്ചു. പ്രശ്ന പരിഹാരത്തിനായി മെത്രാന്മാർ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു. അതിന്മേലുള്ള തങ്ങളുടെ തീരുമാനങ്ങൾ അതിരൂപത ഭവനത്തിൽ ഉപവാസം നടത്തുന്ന വൈദികരുമായി ചർച്ച ചെയ്ത് പിന്നീട് നിലപാട് അറിയിക്കാമെന്ന് വൈദികര്‍ വ്യക്തമാക്കി. മെത്രാന്മാരുമായുള്ള ചർച്ചയിൽ എത്തിച്ചേർന്ന പൊതുധാരണകളുടെ ചില വിശദാംശങ്ങളിൽ വ്യക്തത വരുത്തിയ ശേഷം മാത്രമേ ഉപവാസ പ്രാർത്ഥന അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം എടുക്കൂ. ഇക്കാര്യം ആര്‍ച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ വൈദിക പ്രതിനിധികള്‍ അറിയിച്ചു. ഇതേ കുറിച്ച് ചർച്ച ചെയ്യുന്നതിന് ബിഷപ് ഹൗസിൽ വൈദികർ ഇന്ന് യോഗം ചേരും. ഇതിന് ശേഷമായിരിക്കും ഉപവാസം അവസാനിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുക.

Intro:Body:കർദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരായ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ ഉപവാസം മൂന്നാം ദിവസവും ബിഷപ്പ് ഹൗസിൽ തുടരുന്നു. അതിരൂപതയുടെ ഭരണപരമായ ചുമതലകളിൽ നിന്നും കർദിനാൾ ആലഞ്ചേരിയെ മാറ്റി നിർത്തുക, വ്യാജരേഖ കേസിൽ വൈദികരെ കള്ളക്കേസിൽ പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക, സ്ഥിരം സിനഡിൽറ അധ്യക്ഷ സ്ഥാനത്തു നിന്നും ആലഞ്ചേരിയെ മാറ്റുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വ്യാഴാഴ്ച മുതൽ ബിഷപ്പ് ഹൗസിൽ വൈദികർ ഉപവാസം ആരംഭിച്ചത്.അതേസമയം സമരം ചെയ്യുന്ന വൈദികരുമായി ഇന്നലെ സ്ഥിരം സിനഡ് അംഗങ്ങൾ ഉൾപ്പടെ എട്ട് മെത്രാന്മാർ നടത്തിയ ചർച്ച ആശാവഹമെന്ന് വൈദികർ അറിയിച്ചു.
സീറോ മലബാർ സ്ഥിരം സിനഡ് അംഗമായ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ 8 മെത്രാൻമാരാണ് എറണാകുളം അങ്കമാലി വൈദീക പ്രതിനിധികളായ 9 വൈദീകരുമായി കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ ചർച്ച നടത്തിയത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച ചർച്ച രാത്രി 8.30 ഓടെയാണ് പൂർത്തിയായത്. മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് ഞരളക്കാട്ട്, മാർ ജോസഫ് പെരുംതോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ പോൾ ആലപ്പാട്ട്‌, കുരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയാപുരക്കൽ എന്നവരാണ് ചർച്ചയിൽ പങ്കെടുത്ത മറ്റ് മെത്രാന്മാർ. വൈദീക പ്രതിനിധികളെ വളരെ അനുഭാവപൂർവം ശ്രവിക്കുകയും ഒരു തുറന്ന ചർച്ച ഉണ്ടാവുകയും ചെയ്തു എന്ന്‌ ചർച്ചയിൽ പങ്കെടുത്ത വൈദീകർ പറഞ്ഞു. അഞ്ചര മണിക്കൂർ നീണ്ട ചർച്ചയിൽ ഉടനീളം വൈദീകർ കർദിനാളിനെതിരായ കാര്യങ്ങൾ തെളിവുകൾ സഹിതം അവതരിപ്പിച്ചു.
പ്രശ്ന പരിഹാരത്തിനായി മെത്രാന്മാർ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു. അതിന്മേലുള്ള തങ്ങളുടെ തീരുമാനങ്ങൾ അതിരൂപത ഭവനത്തിൽ ഉപവാസ നടത്തുന്ന വൈദികരുമായി ചർച്ച നടത്തി നിലപാട് അറിയിക്കാം എന്ന് അറിയിച്ചാണ് ചർച്ച അവസാനിപ്പിച്ചത്. മെത്രാന്മാരുമായുള്ള ചർച്ചയിൽ എത്തിച്ചേർന്ന പൊതുധാരണകളുടെ ചില വിശദാംശങ്ങളിൽ വ്യക്തത വരുത്തിയ ശേഷം മാത്രമേ ഉപവാസ പ്രാർത്ഥന അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം എടുക്കുകയെന്ന് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ വൈദീക പ്രതിനികൾ അറിയിച്ചു. ഇതേ കുറിച്ച് ചർച്ച ചെയ്യുന്നതിന് ബിഷപ്പ് ഹൗസിൽ വൈദികർ ഇന്ന് യോഗം ചേരുന്നത്.ഇതിനു ശേഷമായിരിക്കും ഉപവാസം അവസാനിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുക. ചർച്ചയിൽ ഉരുത്തിരിഞ്ഞ പൊതുധാരണകൾ എല്ലാവരെയും അറിയിക്കുന്നതാണെന്ന് വൈദീകർ അറിയിച്ചു.അതേസമയം അനിശ്ചിതകാല നിരാഹരം സമരം നടത്തുന ജോസഫ് പാറേക്കാട്ടിലിന് പിന്തുണയുമായി കറുകുറ്റി ഫെറോനയിൽ നിന്നുള്ള വൈദികരാണ് ഇന്ന് ഉപവാസ സമരത്തിൽ പങ്കെടുക്കുന്നത്

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.