ETV Bharat / state

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് രാഷ്‌ട്രപതി എത്തി - രാഷ്ട്രപതി ദ്രൗപദി മുർമു

രാഷ്‌ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ സ്വീകരിച്ചു

President Droupadi Murmu  രാഷ്‌ട്രപതി  രാഷ്‌ട്രപതി ദ്രൗപതി മുര്‍മുലിന്‍റെ കേരള സന്ദര്‍ശനം  രാഷ്ട്രപതി ദ്രൗപദി മുർമു  President Droupadi Murmu Kerala visit
രാഷ്ട്രപതി
author img

By

Published : Mar 16, 2023, 11:58 AM IST

Updated : Mar 16, 2023, 3:13 PM IST

എറണാകുളം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപതി മര്‍മു കൊച്ചിയിലെത്തി. ഉച്ചയ്ക്ക് 1:35ന് കൊച്ചി വിമാനത്താവളത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. നാവികസേനയുടെ ഭാഗമായ ഐ.എൻ.എസ് ദ്രോണാചാര്യക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ പ്രസിഡൻസ് കളർ അവാർഡ് സമ്മാനിക്കുന്ന ചടങ്ങിൽ ദ്രൗപദി മുർമു പങ്കെടുക്കും.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ് വിക്രാന്തും രാഷ്പ്രതി സന്ദർശിക്കും. വൈകിട്ട് 6.55-ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. 7.40-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങും. ഇന്ന് തിരുവനന്തപുരത്ത് താമസിക്കുന്ന രാഷ്ട്രപതി നാളെ രാവിലെ 8.35ന് തിരുവനന്തപുരം വിമാനത്താ വളത്തിൽ നിന്ന് കൊല്ലം വള്ളിക്കാവിലുള്ള മാതാ അമൃതാനന്ദ മയിമഠത്തിലേക്ക് പോകും. 9.50 ന് മഠം സന്ദർശനം നടത്തി രുവനന്തപുരത്ത് മടങ്ങി എത്തും.

തുടർന്ന് ഉച്ചയ്ക്ക് 12.10 മുതൽ 1.10 വരെ കുടുംബശ്രീയുടെയും, പിന്നാക്ക ക്ഷേമവകുപ്പിന്‍റേയും പരിപാടികളിൽ പങ്കെടുക്കും. എൻജിനിയറിങ് പുസ്തകങ്ങളുടെ മലയാള പരിഭാഷ പ്രകാശനം എന്നിവ നിർവഹി ക്കും. വൈകുന്നേരം 7.30-ന് ഗവർണർ നൽകുന്ന വിരുന്നിൽ പങ്കെടുക്കും.

ശനിയാഴ്‌ച രാവിലെ 8.25-ന് കന്യാകുമാരി വിവേകാനന്ദ സ്മാരകവും തിരുവള്ളുവർ പ്രതിമയും സന്ദർശിക്കും. തുടർന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഉച്ചയ്ക്ക് 1.30-ന് ലക്ഷദ്വീപിലേക്ക് തിരിക്കും. ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയില്‍ നടക്കുന്ന പൗര സ്വീകരണത്തില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കും. മാര്‍ച്ച് 19ന് കവരത്തില്‍ സ്വയം സഹായക സംഘത്തിലെ അംഗങ്ങളുമായി രാഷ്‌ട്രപതി ആശയ വിനിമയം നടത്തും.

ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവിക സേനയുടെ പൊന്‍ തൂവല്‍: ഇന്ത്യന്‍ നേവിയുടെ ഏയര്‍ക്രാഫ്‌റ്റ് കേരിയര്‍ ആണ് ഐഎന്‍എസ് വിക്രാന്ത്. ഇന്ത്യ സൈനിക രംഗത്ത് തദ്ദേശിയമായി കൂടുതല്‍ ശേഷി കൈവരിക്കുന്നതിലെ ഒരു നിര്‍ണായക ചുവടു വയ്പ്പാണ് ഐഎന്‍എസ് വിക്രാന്തിന്‍റെ നിര്‍മാണം. അതുകൊണ്ട് തന്നെ വിമാനവാഹിനി യുദ്ധകപ്പലായ ഐഎന്‍എസ് വിക്രാന്ത് സര്‍വ സൈന്യാധിപയായ രാഷ്‌ട്രപതി സന്ദര്‍ശിക്കുന്നതിന് ഏറെ പ്രാധാന്യം ഉണ്ട്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലാണ് ഐഎന്‍സ് വിക്രാന്തിന്‍റെ നിര്‍മാണം നടന്നത്. "എനിക്കെതിരെ യുദ്ധം ചെയ്യുന്നവരെ ഞാന്‍ പരാജയപ്പെടുത്തും" എന്നതാണ് ഐഎന്‍എസ് വിക്രാന്തിന്‍റെ ആപ്‌തവാക്യം. ധീരമായത് എന്നാണ് വിക്രാന്ത് എന്ന സംസ്‌കൃത പദത്തിന്‍റെ അര്‍ഥം.

ഐഎന്‍എസ് വിക്രാന്തിന്‍റെ രൂപകല്‍പ്പന സംബന്ധിച്ചുള്ള പ്രവര്‍ത്തനം തുടങ്ങിയത് 1999ലാണ്. വിമാന വാഹിനി കപ്പലായ ഐഎന്‍എസിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 2009ലാണ്. ഡ്രൈ ഡോക്കില്‍ നിന്ന് ഐഎന്‍എസ് വിക്രാന്തിനെ ഇറക്കിയത് 2011 ഡിസംബര്‍ 29നാണ്. ഐഎന്‍എസ് വിക്രാന്ത് ലോഞ്ച് ചെയ്‌തത് 2013 ഓഗസ്റ്റ് 12നാണ്. ബേസിന്‍ ട്രയലുകള്‍ പൂര്‍ത്തിയായത് 2020 ഡിസംബറിലാണ്. കടലിലെ ട്രയലുകള്‍ ആരംഭിച്ചത് 2021 ഓഗസ്റ്റിലാണ്.

ഐഎന്‍എസ് വിക്രാന്തിന്‍റെ കമ്മീഷനിങ് സെറിമണി നടന്നത് 2022 സെപ്‌റ്റംബര്‍ രണ്ടിനാണ്. ഐഎന്‍എസ് വിക്രാന്തിലെ വിമാനങ്ങളുടെ പറക്കല്‍ ട്രയലുകള്‍ 2023ഓടു കൂടി പൂര്‍ത്തിയാവും. ആദ്യത്തെ സമുദ്രത്തിലെ ട്രയല്‍ വരെയുള്ള ഐഎന്‍എസ് വിക്രാന്ത് പ്രോജക്റ്റിന്‍റെ ചെലവ് 23,000 കോടി രൂപയായി എന്നാണ് കണക്കാക്കുന്നത്.

Last Updated : Mar 16, 2023, 3:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.