ETV Bharat / state

കൊറോണ വൈറസ്; കേരളത്തില്‍ ആശങ്കയില്ലെന്ന് കേന്ദ്രം

കൊറോണ ബാധയെ തുടർന്ന് നീരിക്ഷണത്തിലായിരുന്ന രണ്ട് പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു

corona in kerala  precautions on corona virus  കൊറോണ വൈറസ്  റിപ്പോർട്ട് നാളെ കേന്ദ്രത്തിന് സമർപ്പിക്കും
കൊറോണയിൽ കേരളത്തിന്‍ മുന്നൊരുക്കങ്ങളിൽ തൃപ്തി അറിയിച്ച് കേരളം
author img

By

Published : Jan 28, 2020, 3:54 AM IST

Updated : Jan 28, 2020, 9:28 AM IST

എറണാകുളം: കൊറോണ വൈറസ് ബാധ തടയാൻ കേരളത്തിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളിൽ കേന്ദ്രസംഘം തൃപ്തി അറിയിച്ചു. കേരളത്തിലെ വിവിധ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന എട്ടുപേരിൽ രണ്ടുപേർക്ക് കൊറോണ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചു. രാവിലെ കൊച്ചിയിൽ എത്തിയ കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘമാണ് കേരളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്. കൊച്ചി വിമാനത്താവളത്തിലും എറണാകുളം മെഡിക്കൽ കോളജിലും ഒരുക്കിയ തയ്യാറെടുപ്പുകളിൽ കേന്ദ്ര സംഘം തൃപ്തി അറിയിച്ചു.

കൊച്ചിയിൽ കൊറോണ ബാധയെ തുടർന്ന് നീരിക്ഷണത്തിലായിരുന്ന രണ്ട് പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. എറണാകുളം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തർ ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ചൈനയില്‍ നിന്നടക്കം തിരിച്ചെത്തിയ രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലും നീരീക്ഷണ വിധേയമാക്കുന്നുണ്ട്.

Intro:Body:കൊറോണ വൈറസ് ബാധ തടയാൻ കേരളത്തിൽ സ്വീകരിച്ച മുന്നൊരുക്കങ്ങളിൽ തൃപ്തി അറിയിച്ചു കേന്ദ്ര സംഘം. ആശങ്കപെടേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര സംഘം അറിയിച്ചു. കേരളത്തിലെ വിവിധ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 8 പേരിൽ രണ്ടുപേർക്ക് കൊറോണ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചു. രാവിലെ കൊച്ചിയിൽ എത്തിയ കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘമാണ് കേരളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്. കൊച്ചി വിമാനത്താവളത്തിലും എറണാകുളം മെഡിക്കൽ കോളേജിലും ഒരുക്കിയ തയ്യാറെടുപ്പുകളിൽ കേന്ദ്ര സംഘം തൃപ്തി അറിയിച്ചു. വിശദമായ റിപ്പോർട്ട് നാളെ കേന്ദ്രത്തിന് സമർപ്പിക്കും.

അതേ സമയം കൊച്ചിയിൽ കൊറോണ ബാധയെ തുടർന്ന് നീരിക്ഷണത്തിലായിരുന്ന രണ്ട് പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവർക്ക് പുറമെ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആറാണ്. എറണാകുളം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ
മലപ്പുറം ജില്ലകളിൽ ഓരോരുത്തർ ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ചൈനയില്‍ നിന്നടക്കം തിരിച്ചെത്തിയ രോഗ
ലക്ഷണങ്ങളില്ലാത്തവരെ വീടുകളിലും നീരീക്ഷണ
വിധേയമാക്കുന്നുണ്ട്. 28 ദിവസം നിരീക്ഷണം തുടരും. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ ചൈനയിലെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന 30 പേരെ കൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ എറണാകുളം ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ള ആളുകളുടെ എണ്ണം 85 ആയി. ആരിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല.

Etv Bharat
Kochi

Conclusion:
Last Updated : Jan 28, 2020, 9:28 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.