ETV Bharat / state

ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ വീഴ്‌ച ചര്‍ച്ചയാക്കാന്‍ ബിജെപി; പ്രകാശ് ജാവദേക്കറുടെ സന്ദര്‍ശനം പ്രഹസനമെന്ന് കോണ്‍ഗ്രസ്

ബിജെപി സംസ്ഥാന പ്രഭാരിയും, മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ മാലിന്യ സംസ്‌കരണ പ്ലാന്‍റ് സന്ദര്‍ശിച്ചു

prakash Javadekar  bjp  brahmapuram waste plant  brahmapuram fire  congress  cpim  pinarayi vijayan  brahmapuram corporation  latest news in ernakulam  ബ്രഹ്മപുരം  ബിജെപി  പ്രകാശ് ജാവദേക്കറുടെ സന്ദര്‍ശനം  കോണ്‍ഗ്രസ്  ബിജെപി സംസ്ഥാന പ്രഭാരി  സിപിഎം  തീപിടിത്തം  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത
ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ വീഴ്‌ച ചര്‍ച്ചയാക്കാന്‍ ബിജെപി; പ്രകാശ് ജാവദേക്കറുടെ സന്ദര്‍ശനം പ്രഹസനമെന്ന് കോണ്‍ഗ്രസ്
author img

By

Published : Apr 13, 2023, 7:25 PM IST

ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ വീഴ്‌ച ചര്‍ച്ചയാക്കാന്‍ ബിജെപി; പ്രകാശ് ജാവദേക്കറുടെ സന്ദര്‍ശനം പ്രഹസനമെന്ന് കോണ്‍ഗ്രസ്

എറണാകുളം: തീപിടിത്തമുണ്ടായ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റിലെ വീഴ്‌ചയും കരാറുകൾക്ക് പിന്നിലെ അഴിയതി ആരോപണവും വീണ്ടും ചർച്ചയാക്കാൻ ഒരുങ്ങി ബിജെപി. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ കരാറുകൾക്ക് പിന്നിലെ സാമ്പത്തിക ക്രമക്കേടിലും, ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നിലെ അട്ടിമറി ആരോപണത്തിലും സിബിഐ, ഇ ഡി അന്വേഷണങ്ങളും ബിജെപി ആവശ്യപ്പെടുന്നു. മാലിന്യ പ്ലാന്‍റിലെ വൻ തീപിടിത്തത്തിന്‍റെ ഉത്തരവാദിത്തം കോർപ്പറേഷൻ മേയർക്കാണെന്ന് ആരോപിച്ച് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയ അവതരണ കൗൺസിലിൽ നിന്നും ബിജെപി കൗൺസിലർമാർ വിട്ടു നിന്നിരുന്നു.

ഇതോടെ ബിജെപിയുടെ ബ്രഹ്മപുരം സമരം പ്രഹസനമാണെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നിൽ സിപിഎം, ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കോൺഗ്രസും ആരോപിച്ചു. ഇതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന പ്രഭാരിയും, മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ മാലിന്യ സംസ്ക്കരണ പ്ലാന്‍റ് സന്ദർശിച്ചത്.

പ്ലാന്‍റിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച പ്രകാശ് ജാവദേക്കർ ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണത്തിന് വേണ്ട ക്രമീകരണങ്ങളില്ലെന്ന് വിലയിരുത്തി. സംസ്ഥാന സർക്കാറിനെതിരെയും കോർപറേഷൻ ഭരിക്കുന്ന ഇടതുമുന്നണിക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മാലിന്യ സംസ്‌കരണത്തിന് വ്യക്തമായ മാർഗനിർദേശം നൽകുകയും നിയമം കൊണ്ടുവരികയും ചെയ്‌തിട്ടുണ്ട്.

കേന്ദ്ര സോളിഡ് വേയ്‌സ്‌റ്റ് മാനേജ്മെന്‍റ് നിയമപ്രകാരം ജൈവ മാലിന്യം, പ്ലാസ്‌റ്റിക് മാലിന്യം, ആശുപത്രി മാലിന്യം, ഇലക്‌ട്രോണിക് വേയ്‌സ്‌റ്റ് തുടങ്ങിയ മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കാനാണ് നിർദേശിക്കുന്നത്. എന്നാൽ, ബ്രഹ്മപുരത്ത് കാണാൻ കഴിഞ്ഞത് മാലിന്യം വേർതിരിക്കുന്ന നടപടികളൊന്നും ഇവിടെ നടക്കുന്നില്ലെന്നാണ്. ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുകയും വിവാദമുണ്ടായിട്ടും ബ്രഹ്മപുരത്ത് ഒരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ് സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. യഥാർഥത്തിൽ ഇവിടെ ഒരു പ്ലാന്‍റ് പ്രവർത്തിക്കുന്നില്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. തുടർന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സോണ്ടാ കമ്പനിയുമായി നടത്തിയ മാലിന്യ സംസ്‌കരണ കരാറിൽ ഇഡി അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ നമ്പർ അഞ്ച് പ്രകാരം നിർദേശങ്ങൾ പുറപ്പെടുവിച്ചു. അവയൊന്നും നടപ്പാക്കുന്നില്ല. എൻജിടിയും നേരത്തെ പല നിർദേശങ്ങളും നൽകിയിട്ടുണ്ട്. അവയും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അജൈവ മാലിന്യ സംസ്ക്കരണ കരാറിൽ ഏർപ്പെട്ട സോണ്ട കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ സംസ്ഥാന സർക്കാറിനോട് നിരവധി ചോദ്യങ്ങളാണ് പ്രകാശ് ജാവദേക്കർ ഉന്നയിച്ചത്. സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനെതിരെ എന്തുകൊണ്ട് സർക്കാർ നിയമനടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രി നെതർലൻഡ്‌സ് സന്ദർശിച്ചപ്പോഴും സോണ്ടയുടെ മാനേജിങ് ടീമിനെ പലതവണ കണ്ടത് എന്തിന് വേണ്ടിയായിരുന്നു.

ബെംഗളൂരുവിലെ സോണ്ടയുടെ ഉടമയ്‌ക്കെതിരെ പരാതി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അയാൾ ഒളിവിലാണെന്നും സംസ്ഥാന സർക്കാരിന് അറിയാമോയെന്നു പ്രകാശ് ജാവദേക്കർ ചോദിച്ചു. സോണ്ട കരാറിൽ മുൻ ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ പങ്ക് എന്താണ്. ബയോ മൈനിങ്ങിൽ കമ്പനിക്ക് വൈദഗ്ധ്യമോ അനുഭവപരിചയമോ ഇല്ലെങ്കിലും എന്തിനാണ് കരാർ നൽകിയത്?.

കമ്പനിക്ക് അനുയോജ്യമായ രീതിയിൽ കരാർ വ്യവസ്ഥകൾ മാറ്റിയത് എന്തിനാണ്. സർക്കാർ എന്തുകൊണ്ടാണ് സർക്കാർ ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്. സോണ്ടയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ സിബിഐ, ഇ ഡി അന്വേഷണങ്ങൾ ആവശ്യമാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.