ETV Bharat / state

ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പൊലീസ് താരത്തിന് അഭിനന്ദനം

ഹോങ്കോങില്‍ സമാപിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി നാലു സ്വര്‍ണ മെഡലാണ് ശരത്ത് കുമാർ നേടിയത്.

കേരളാ പൊലീസ് താരം ആര്‍ ശരത്ത് കുമാർ
author img

By

Published : Apr 30, 2019, 6:30 PM IST

കൊച്ചി : ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ കേരളാ പൊലീസ് താരം ആര്‍ ശരത്ത് കുമാറിനെ അഭിനന്ദിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. കഴിഞ്ഞയാഴ്ച ഹോങ്കോങില്‍ സമാപിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി നാലു സ്വര്‍ണ മെഡലാണ് ശരത്ത് കുമാർ നേടിയത്. ബാക്ക് സ്ക്വാട്ട്, ബെഞ്ച് പ്രസ്സ്, ഡെഡ് ലിഫ്റ്റിംഗ്, ടോട്ടല്‍ വെയിറ്റ് എന്നിവയിലാണ് ശരത്തിന്‍റെ സ്വര്‍ണ നേട്ടം.

കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന നാഷണല്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലും ശരത്ത് എട്ട് സ്വര്‍ണ മെഡലും ദേശീയ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. കൂടാതെ പോണ്ടിച്ചേരിയില്‍ നടന്ന സൗത്ത് ഇന്ത്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിൽ സ്വര്‍ണം, 2018 ലെ കേരളാ പൊലീസ് പവര്‍ലിഫ്റ്റിംഗ്, വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടവും സ്ട്രോങ് മാനായി ശരത്തിനെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ആലപ്പുഴ സ്വദേശിയായ ശരത്ത് കുമാര്‍ ഇപ്പോള്‍ എറണാകുളം കേരളാ പൊലീസിന്‍റെ ഭീകര വിരുദ്ധ സേനയില്‍ സബ് ഇന്‍സ്പെക്ടര്‍ ആയി സേവനമനുഷ്ഠിക്കുകയാണ്.

Intro:Body:

പവര്‍ ലിഫ്റ്റിംഗില്‍ നാലു സ്വര്‍ണ്ണം നേടിയ പോലീസ് 

താരത്തെ ഡി.ജി.പി അഭിനന്ദിച്ചു     

    കഴിഞ്ഞയാഴ്ച ഹോങ്കോങില്‍ സമാപിച്ച ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി നാലു സ്വര്‍ണ്ണമെഡല്‍ നേടിയ കേരളാ പോലീസ് താരം ആര്‍.ശരത്ത് കുമാറിനെ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അഭിനന്ദിച്ചു.   ബാക്ക് സ്ക്വാട്ട്, ബെഞ്ച് പ്രസ്സ്, ഡെഡ് ലിഫ്റ്റിംഗ്, ടോട്ടല്‍ വെയിറ്റ് എന്നിവയിലാണ് ശരത്ത് കുമാര്‍ സ്വര്‍ണ്ണം നേടിയത്.  

     കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന നാഷണല്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം എട്ടു സ്വര്‍ണ്ണമെഡല്‍ നേടുകയും എട്ടു ദേശീയ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യം പോണ്ടിച്ചേരിയില്‍ നടന്ന സൗത്ത്   ഇന്ത്യന്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണ്ണമെഡല്‍ നേടി.  2018ലെ കേരളാ പോലീസ് പവര്‍ലിഫ്റ്റിംഗ്, വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു സ്വര്‍ണ്ണമെഡല്‍ നേടുകയും സ്ട്രോങ് മാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.  

      ആലപ്പുഴ സ്വദേശിയായ ശരത്ത് കുമാര്‍ ഇപ്പോള്‍ എറണാകുളത്ത് കേരളാ പോലീസിന്‍റെ ഭീകര വിരുദ്ധ സേനയില്‍ സബ് ഇന്‍സ്പെക്ടര്‍ ആയി സേവനമനുഷ്ഠിക്കുന്നു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.