ETV Bharat / state

അവഗണന സഹിക്കാനാകില്ല; വിഡി സതീശനെതിരെ എറണാകുളത്ത് പോസ്റ്റർ പ്രതിഷേധം - എറണാകുളത്ത് പോസ്റ്റർ പ്രതിഷേധം

കോൺഗ്രസ് പാർട്ടിക്കായി ജീവിതം ഹോമിച്ച ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, വി.എം.സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കളെ അവഗണിക്കുന്ന വി.ഡി.സതീശന്‍റെ പൊയ്‌മുഖം തിരിച്ചറിയണമെന്ന് പോസ്റ്റർ.

poster protest  opposition leader  vd satheeshan  opposition leader vd satheeshan  വി.ഡി സതീശന്‍  എറണാകുളത്ത് പോസ്റ്റർ പ്രതിഷേധം  വി.ഡി സതീശനെതിരെ പോസ്റ്റർ പ്രതിഷേധം
വി.ഡി സതീശന്‍ മുതിർന്ന നേതാക്കളെ അവഗണിക്കുന്നു; എറണാകുളത്ത് പോസ്റ്റർ പ്രതിഷേധം
author img

By

Published : Aug 25, 2021, 9:37 AM IST

എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളത്ത് പോസ്റ്ററുകൾ. ഡി.സി.സി പുനസംഘടനയുമായി ബന്ധപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവിനെതിരെ എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ പോസ്റ്റർ പ്രതിഷേധം.

Also Read: ആശങ്കയുളവാക്കുന്നത്,കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം : ഇ.ടി മുഹമ്മദ് ബഷീര്‍

" യഥാർഥ കോൺഗ്രസ് പ്രവർത്തകർ "

കോൺഗ്രസ് പാർട്ടിക്കായി ജീവിതം ഹോമിച്ച ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, വി.എം.സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കളെ അവഗണിക്കുന്ന വി.ഡി സതീശന്‍റെ പൊയ്‌മുഖം തിരിച്ചറിയണമെന്ന് പോസ്റ്ററിൽ പറയുന്നു. സ്വന്തം ഗ്രൂപ്പുകാരനെ ഡി.സി.സി പ്രസിഡന്‍റാക്കാൻ കിണഞ്ഞു ശ്രമിക്കുന്ന വി.ഡി സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും യഥാർഥ കോൺഗ്രസ് പ്രവർത്തകർ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നു.

poster protest  opposition leader  vd satheeshan  opposition leader vd satheeshan  വി.ഡി സതീശന്‍  എറണാകുളത്ത് പോസ്റ്റർ പ്രതിഷേധം  വി.ഡി സതീശനെതിരെ പോസ്റ്റർ പ്രതിഷേധം
.

വി.ഡി സതീശനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ

ഗ്രൂപ്പില്ലെന്ന് കള്ളം പറഞ്ഞ് ഗ്രൂപ്പ് കളിക്കുന്ന വി.ഡി സതീശന്‍റെ കോൺഗ്രസ് വഞ്ചന ജനം തിരിച്ചറിയണം, രക്ഷകന്‍റെ മുഖം മൂടിയണിഞ്ഞ് സ്വന്തം ഗ്രൂപ്പുണ്ടാക്കി കോൺഗ്രസിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്കാണ് വി.ഡി സതീശൻ, സ്വന്തക്കാരനെ പ്രസിഡന്‍റാക്കി ജില്ലയിൽ പാർട്ടിയെ നശിപ്പിക്കുകയാണ് വി.ഡി സതീശൻ തുടങ്ങിയ ആരോപണങ്ങളും പോസ്റ്ററുകളിൽ ഉണ്ട്.

നിലവിൽ ഡി.സി.സി പ്രസിഡന്‍റ് എറണാകുളം എം.എൽ.എ ടി.ജെ വിനോദാണ്. അദ്ദേഹത്തിന് പകരം നിലവിലെ വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഡിസിസി പ്രസിഡന്‍റാകുമെന്നാണ് സൂചന. ഇതിൽ എതിർപ്പുള്ളവരാണ് പോസ്റ്റർ പ്രതിഷേധത്തിന് പിന്നിലെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.