ETV Bharat / state

ഐഎൻഎൽ യോഗത്തിലെ കൈയാങ്കളി; മന്ത്രിയെ ഒഴിവാക്കി പൊലീസ് കേസ് - പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

ലോക്ക് ഡൗൺ ലംഘിച്ച് യോഗം നടത്തിയതിന് ഐഎൻഎൽ നേതാക്കൾക്കെതിരെയും,യോഗം നടത്താൻ സൗകര്യമൊരുക്കിയ ഹോട്ടലിനെതിരെയുമാണ് കേസ്

INL meeting  ഐഎൻഎൽ യോഗത്തിലെ കയ്യാങ്കളി  ഐഎൻഎൽ വാർത്ത  ഐഎൻഎൽ  പൊലീസ് കേസ് രജിസ്റ്റർ ചെയ്തു  കേസ് രജിസ്റ്റർ ചെയ്തു
ഐഎൻഎൽ യോഗത്തിലെ കയ്യാങ്കളി; പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
author img

By

Published : Jul 26, 2021, 12:54 PM IST

എറണാകുളം: ഐഎൻഎൽ യോഗത്തിലുണ്ടായ കൈയാങ്കളിയില്‍, എറണാകുളം സെൻട്രൽ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊവിഡ് ലോക്ക് ഡൗൺ ലംഘിച്ച് യോഗം നടത്തിയതിന് ഐഎൻഎൽ നേതാക്കൾക്കെതിരെയും, യോഗം നടത്താൻ സൗകര്യമൊരുക്കിയ ഹോട്ടലിനെതിരെയുമാണ് കേസെടുത്തത്.

അതേസമയം യോഗത്തിൽ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ കേസെടുത്തിട്ടില്ല. മന്ത്രി സംഘാടകനല്ലാത്തതിനാലാണ് കേസിൽ നിന്ന് ഒഴിവാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.

പാർട്ടിയുടെ ദേശീയ നേതാവ് കൂടിയായ മന്ത്രി അതിഥിയായാണ് യോഗത്തിൽ പങ്കെടുത്തത്. ഈ സാഹചര്യത്തിൽ കേസ് എടുക്കേണ്ടതില്ലന്നാണ് പൊലീസ് ന്യായീകരണം. യോഗം നടന്ന ഹോട്ടലിന് മുമ്പിൽ ഏറ്റുമുട്ടിയ 30 പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.