ETV Bharat / state

പെരുമ്പാവൂരിൽ യുവാവിനെ വെടിവച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍ - വെടി വയ്പ്

ജയിൽ മോചിതനാകാൻ നൽകിയ പണം തിരികെ നൽകാത്തതിനെ തുടർന്നാണ് ആക്രമണം നടത്തിയത്

എറണാകുളം  perumbavoor shooting  defendants arrested  arrest  perumbavoor  perumbavoor crime  shooting  crime  ernakulam  പെരുമ്പാവൂർ  പെരുമ്പാവൂരിൽ യുവാവിനെ വെടി വച്ച സംഭവം  പ്രതികൾ അറസ്‌റ്റിൽ  യുവാവിനെ വെടി വച്ച സംഭവം  വെടി വച്ച സംഭവം  വെടി വയ്പ്  crime news
പെരുമ്പാവൂരിൽ യുവാവിനെ വെടി വച്ച സംഭവം: പ്രതികൾ അറസ്‌റ്റിൽ
author img

By

Published : Nov 17, 2020, 12:31 PM IST

എറണാകുളം: പെരുമ്പാവൂരിൽ യുവാവിനെ വെടിവച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. തണ്ടേക്കാട് സ്രാമ്പിക്കൽ വീട്ടിൽ ആദിലി(26)നെ വെടിവച്ച സംഭവത്തിലാണ് അറസ്റ്റ്. ഒന്നര വർഷം മുൻപ് മദ്യം കടത്തിയ കേസിൽ ജയിലിൽ കിടന്ന ആദിലിനെ ജയിൽ മോചിതനാകാൻ പ്രതിയായ തണ്ടേക്കാട് മടത്തും പടി വീട്ടിൽ നിസാർ (35) പണം നൽകി സഹായിച്ചിരുന്നു. ഈ പണം തിരിച്ചു നൽകാത്തതിനെ തുടർന്ന് സംഭവ ദിവസം ഇരു സംഘങ്ങളും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് പുലർച്ചെ 1.30 തോടെ റിവോൾവറുമായി എത്തിയ ഏഴംഗ സംഘം യുവാവിനെ ആക്രമിക്കുകയുമായിരുന്നു. വെടിവച്ച ശേഷം ആദിലിനെ വടിവാൾ കൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിനിടെ ഇരുകൂട്ടർക്കും പരിക്കേൽക്കുകയും ചെയ്തു. പ്രതികൾ സഞ്ചരിച്ചിരുന്ന ഫോർച്യൂണർ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ പിടിയിലാകാനുള്ള കുറുപ്പംപടി സ്വദേശികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നോക്കി എന്നു വിളിക്കുന്ന നിസാറിനെ കൂടാതെ സഫീർ, മിത്തു, കണ്ടാലറിയാവുന്ന കുറുപ്പംപടി സ്വദേശികളായ നാലുപേർ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സിഐ ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.