ETV Bharat / state

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട്. ഉദ്യോഗസ്ഥർക്കെതിരെയും റിപ്പോർട്ടിൽ പരാമർശം

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്  ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം  ബാലറ്റ് പെട്ടികളിൽ കൃത്രിമം  തെരഞ്ഞെടുപ്പ് കമ്മീഷൻ  തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ  തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്  Perinthalmanna election  Election Commission  Election Commission report in High Court  kerala High Court  elections in kerala  Election Commission report  special ballots  സ്‌പെഷ്യൽ തപാൽ വോട്ടുകൾ  കെപിഎം മുസ്‌തഫ  KPM Mustafa
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ
author img

By

Published : Jun 1, 2023, 10:50 AM IST

എറണാകുളം: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ. സംഭവത്തില്‍ ഹൈക്കോടതി നിർദേശ പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു.

അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്നും നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്‍റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്. പെട്ടികൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയതായാണ് റിപ്പോർട്ട്.

ബാലറ്റുകൾ സൂക്ഷിച്ചത് സുരക്ഷിതമല്ലാത്ത രീതിയിലാണെന്നും റിപ്പോർട്ടില്‍ പറയുന്നു. സംഭവത്തില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്‍റ് രജിസ്‌ട്രാർ അടക്കമുള്ളവർക്ക് ഉത്തരവാദിത്വമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം 348 സ്‌പെഷ്യൽ തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്‌ത ഇടത് സ്വതന്ത്ര സ്ഥാനാഥി കെപിഎം മുസ്‌തഫ നൽകിയ ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ പരിഗണനയിൽ ഉള്ളത്. വോട്ട് പെട്ടികൾ ഉൾപ്പെടെയുള്ള സാമഗ്രികൾ ഹൈക്കോടതി നേരത്തെ തുറന്നു പരിശോധിച്ചിരുന്നു. സ്‌പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ രണ്ട് പെട്ടികളിൽ റിട്ടേണിങ് ഓഫിസറുടെയുൾപ്പെടെ ഒപ്പില്ലായെന്നും കണ്ടെത്തിയിരുന്നു. ചിതറിക്കിടന്ന രേഖകൾ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതാണ് എന്നാണ് ഇവ പരിശോധിച്ച ഹൈക്കോടതിയുടെ വിലയിരുത്തല്‍.

തപാൽ വോട്ടുകൾ സൂക്ഷിച്ച വോട്ട് പെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്നാണ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹർജിയിൽ നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷനെ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചിരുന്നു.

ALSO READ: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; തപാൽ വോട്ടുകളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ബ്രൂവറി അഴിമതി കേസിൽ ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം: ബ്രൂവറി അഴിമതി കേസിൽ ഹൈക്കോടതിയില്‍ ഏഴാം പ്രതിയുടെ ഹർജി. വിജിലൻസ് കോടതി നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴാം പ്രതി എഎസ് രഞ്ജിത്താണ് ഹൈക്കോടതിയെ സമീപിച്ചത്. രമേശ് ചെന്നിത്തല 2018 ൽ നൽകിയ പരാതിയിന്മേലുള്ള നടപടികൾ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഫയലുകൾ ഹാജരാക്കാനുള്ള വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

ഒന്നാം ഇടതുപക്ഷ സർക്കാരിന്‍റെ കാലത്ത് ബ്രൂവറി അനുവദിച്ചതിൽ അഴിമതി ആരോപിച്ചായിരുന്നു ചെന്നിത്തലയുടെ പരാതി. അതേസമയം ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിച്ചേക്കും. നിലവില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയ സമയത്തെ സര്‍ക്കാര്‍ ഫയലുകള്‍ വിളിച്ചു വരുത്താന്‍ നിര്‍ദേശം നല്‍കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തിയിരിക്കുകയാണ്.

സർക്കാർ നല്‍കിയ ഹർജിയെ തുടർന്നാണ് വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തത്. രമേശ് ചെന്നിത്തലയാണ് ഫയലുകള്‍ വിളിച്ചു വരുത്തണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചത്. തുടർന്ന് സാക്ഷിമൊഴി രേഖപ്പെടുത്തുന്ന ഘട്ടമായതിനാല്‍ ഫയലുകള്‍ ഹാജരാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ സര്‍ക്കാരർ സമര്‍പ്പിച്ച ഹർജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ALSO READ: ബ്രൂവറി അഴിമതി കേസ്; തുടർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.