ETV Bharat / state

അതിഥി തൊഴിലാളിക്കും കുഞ്ഞിനും സഹായഹസ്‌തം

മാര്‍ച്ച് 26ന് പുലര്‍ച്ചെയാണ് ഇവര്‍ താമസസ്ഥലത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതി നല്‍കിയ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരുടെ ഭര്‍ത്താവിനെക്കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല

pease_valley  കോതമംഗലം  വാടകവീട്ടില്‍  നേതൃത്വത്തില്‍  സംരക്ഷണം
ഒറ്റമുറി വാടകവീട്ടില്‍ പ്രസവിച്ച അതിഥി സംസ്ഥാനക്കാരിക്കും കുഞ്ഞിനും സഹായവുമായി പീസ് വാലി ഫൗണ്ടേഷന്‍
author img

By

Published : May 2, 2020, 4:57 PM IST

എറണാകുളം: ലോക്ക് ഡൗണ്‍കാലത്ത് ഒറ്റമുറി വാടകവീട്ടില്‍ പ്രസവിച്ച അതിഥി തൊഴിലാളിക്കും കുഞ്ഞിനും അഭയം നല്‍കി കോതമംഗലം നെല്ലിക്കുഴിയിലെ പീസ് വാലി ഫൗണ്ടേഷന്‍. പെരുമ്പാവൂര്‍ മുടിക്കലിലെ ഒറ്റമുറി വാടക വീട്ടിലാണ് അഞ്ച് വയസുകാരിയായ മകളും യുവതിയും നവജാതശിശുവും താമസിക്കുന്നത്. ആവശ്യമായ പോഷകാഹാരങ്ങളോ പരിചരണമോ ഇല്ലാത്ത സാഹചര്യം കണക്കിലെടുത്താണ് പീസ്‌വാലി അധികൃതര്‍ ഈ കുടുംബത്തെ ഏറ്റെടുത്തിട്ടുള്ളത്. മാര്‍ച്ച് 26ന് പുലര്‍ച്ചെയാണ് ഇവര്‍ താമസസ്ഥലത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതി നല്‍കിയ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരുടെ ഭര്‍ത്താവിനെക്കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ഒറ്റമുറി വാടകവീട്ടില്‍ പ്രസവിച്ച അതിഥി സംസ്ഥാനക്കാരിക്കും കുഞ്ഞിനും സഹായവുമായി പീസ് വാലി ഫൗണ്ടേഷന്‍

പഞ്ചായത്തിൻ്റെ സാമൂഹ്യ അടുക്കളയില്‍ നിന്നാണ് അമ്മക്കും മക്കള്‍ക്കുമുള്ള ഭക്ഷണം ഇത്രയും ദിവസം എത്തിച്ചു നല്‍കിയത്. എന്നാല്‍ കൂടുതല്‍ പരിചരണവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി പഞ്ചായത്ത് അധികൃതരുടെ അഭ്യര്‍ഥന മാനിച്ചാണ് കോതമംഗലം പീസ്‌വാലിക്ക് കീഴിലുള്ള സാമൂഹ്യ പുനരധിവാസ കേന്ദ്രത്തിലേക്ക് മക്കളെയും അമ്മയെയും കൊണ്ടുപോയത്. ആവശ്യമുള്ള കാലമത്രയും ഇവരുടെ പരിചരണം ഏറ്റെടുക്കുമെന്നും എത്രയും വേഗം ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പീസ് വാലി ചെയര്‍മാന്‍ പി.എം അബൂബക്കര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.