ETV Bharat / state

പന്തീരങ്കാവ് യു.എ.പി.എ കേസ്; പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

കസ്റ്റഡിയിൽ പൊലീസ് ഉപദ്രവിച്ചതായി അലനും താഹയും, മാതാപിതാക്കളെ കാണണം എന്ന ആവശ്യം കോടതി അംഗീകരിച്ചു

Pantheerankavu UPA case  accused handover to NIA custody  NIA custody  പന്തീരങ്കാവ് യു.എ.പി.എ കേസ്  എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു  എറണാകുളം:
പന്തീരങ്കാവ് യു.എ.പി.എ കേസ്; പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു
author img

By

Published : Jan 22, 2020, 2:14 PM IST

എറണാകുളം: പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം ഇരുപത്തിയെട്ട് വരെയാണ് കസ്റ്റഡിയിൽ വിട്ടത്. എൻ.ഐ.എയുടെ ആവശ്യം അംഗീകരിച്ച് പ്രതികളായ അലൻ ഷുഹൈബിനെയും താഹാ ഫസലിനെയും കസ്റ്റഡിയിൽ വിടാൻ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അതേ സമയം മാതാപിതാക്കളെ കാണണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു.

എൻ.ഐ.എ കസ്റ്റഡിയിൽ ഉപദ്രവിക്കുമോയെന്ന് ഭയപ്പെടുന്നതായി അലൻ ഷുഹൈബ് കോടതിയോട് പറഞ്ഞു. ആശങ്ക വേണ്ടെന്നും പരാതിയുണ്ടെങ്കിൽ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. പൊലീസ് ഉപദ്രവിച്ചതായും അലൻ പരാതിപ്പെട്ടു. പല്ല് വേദനയുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും താഹാ ഫസൽ കോടതിയോട് ആവശ്യപ്പെട്ടു. ചികിത്സയുറപ്പാക്കാൻ കോടതി നിർദ്ദേശിച്ചു.

പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിനുള്ള രേഖകൾ കിട്ടിയിട്ടുണ്ടെന്നും ഇവ പ്രതികളുടെ സാന്നിധ്യത്തിൽ പരിശോധിക്കണമെന്നും ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു. ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന എൻ.ഐ.എയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ പുതിയ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ കസ്റ്റഡി അനുവദിക്കരുതെന്നുമുള്ള പ്രതിഭാഗത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പന്തീരാങ്കാവ് പൊലീസ് യുഎപിഎ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് എൻഐഎ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.

Intro:Body:പന്തീരങ്കാവ് യു.എ.പി.എ കേസിലെ പ്രതികളെ കൊച്ചിയിലെ പ്രത്യേക എൻ.ഐ കോടതി എൻ.ഐ. കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഈ മാസം ഇരുപത്തിയെട്ട് വരെയാണ് കസ്റ്റഡിയിൽ വിട്ടത്.
കസ്റ്റഡിയിൽ വിടണമെന്ന എൻ.ഐ.എയുടെ ആവശ്യം അംഗീകരിച്ച് പ്രതികളായ അലൻ ഷുഹൈബിനെയും താഹാ ഫസലിനെയും കസ്റ്റഡിയിൽ വിടാൻ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മാതാപിതാക്കളെ കാണണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു. എൻ.ഐ.എ കസ്റ്റഡിയിൽ ഉപദ്രവിക്കുമോയെന്ന് ഭയപ്പെടുന്നതായി അലൻ ഷുഹൈബ് കോടതിയോട് പറഞ്ഞു. ആശങ്ക വേണ്ടെന്നും പരാതിയുണ്ടെങ്കിൽ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. പോലീസ് ഉപദ്രവിച്ചതായും അലൻ പരാതിപ്പെട്ടു. പല്ല് വേദനയുണ്ടെന്നും ചിക്തസ ആവശ്യമാണെന്നും താഹാ ഫസൽ കോടതിയോട് ആവശ്യപ്പെട്ടു. ചിക്തസയുറപ്പാക്കാൻ കോടതി നിർദ്ദേശിച്ചു. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം
തെളിയിക്കുന്നതിനുള്ള രേഖകൾ കിട്ടിയിട്ടുണ്ട്. ഇവ പ്രതികളുടെ സാന്നിധ്യത്തിൽ പരിശോധിക്കണം. ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു.ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന എൻ.ഐ.എയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു
എന്നാൽ പുതിയ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ കസ്റ്റഡി അനുവദിക്കരുതെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.പന്തീരാങ്കാവ് പൊലീസ് യുഎപിഎ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് എൻഐഎ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.