ETV Bharat / state

ഇന്ന് ഓശാന ഞായർ; പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ - Holy Week

ജറുസലേമിലേക്കുള്ള യേശുവിന്‍റെ യാത്രയുടെ ഓര്‍മ പുതുക്കലാണ് ഓശാന ഞായര്‍

PALM SUNDAY  ഒശാന ഞായർ  വിശുദ്ധ വാരം  Holy Week  holy sunday
PALM SUNDAY
author img

By

Published : Mar 28, 2021, 8:24 AM IST

Updated : Mar 28, 2021, 10:24 AM IST

എറണാകുളം: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ക്രൈസ്‌തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ജറുസലേമിലേക്കുള്ള യേശുവിന്‍റെ യാത്രയുടെ ഓര്‍മ പുതുക്കലാണ് ഓശാന ഞായര്‍. കഴുതപ്പുറത്തേറി വന്ന ക്രസ്‌തുവിനെ ഒലിവിൻ ചില്ലകളേന്തി ഓശാന പാടി ജനങ്ങള്‍ എതിരേറ്റു എന്നാണ് വിശ്വാസം.

ഇന്ന് ഓശാന ഞായർ; പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍

വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയും കുരുത്തോല പ്രദക്ഷിണവും ദിവ്യബലി ഉൾപ്പടെയുള്ള ചടങ്ങുകളും നടന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് പ്രാര്‍ഥനകളും ചടങ്ങുകളും നടത്തിയത്. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിലെ ചടങ്ങുകൾക്ക് സിറോ മലബാർ സഭാ ആർച്ച് ബിഷപ് കർദ്ദിനാള്‍ മാര്‍ ജോർജ്ജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു.

ലാളിത്യവും വിനയവുമാണ് ഓശാന തിരുന്നാളിന്‍റെ സന്ദേശം. അനുരഞ്ജനത്തിന്‍റെ ഈ കാലഘട്ടത്തിൽ താൻ വലിയവനാണെന്ന ഭാവം എല്ലാവരും വെടിയണമെന്നും കർദ്ദിനാൾ വിശ്വാസികളോട് ആഹ്വാനം ചെയ്‌തു. ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്നും നമ്മുടെ ആഘോഷങ്ങൾ മറ്റുള്ളവർക്ക് സന്തോഷം നൽകുന്നതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നു കൂടി ഓശാന ഞായർ അറിയപ്പെടുന്നു. പെസഹ വ്യാഴം, യേശുക്രിസ്‌തുവിന്‍റെ കുരിശുമരണ ദിനമായ ദുഃഖ വെള്ളി, ദുഃഖശനി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ദിനമായ ഈസ്റ്റര്‍ ആഘോഷം എന്നിവയോടെയാണ് വിശുദ്ധ വാരാചരണം സമാപിക്കുക.

Last Updated : Mar 28, 2021, 10:24 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.