എറണാകുളം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. റിമാന്‍റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട് നൽകും. ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിൽ ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങളും കോടതിയെ അറിയിക്കും. പാലാരിവട്ടം പാലം അഴിമതി കേസിൽ കഴിഞ്ഞ നവംബർ പതിനെട്ടിനാണ് വിജിലൻസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യസ്ഥിതി പരിഗണിച്ച് ആശുപത്രിയിൽ തന്നെ കോടതി ജുഡീഷ്യൽ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും - judicial custody
ആരോഗ്യസ്ഥിതി പരിഗണിച്ച് ആശുപത്രിയിൽ തന്നെ കോടതി ജുഡീഷ്യൽ കസ്റ്റഡി അനുവദിച്ചിരുന്നു