ETV Bharat / state

പാലാരിവട്ടം മേല്‍പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന്‍റെ പങ്കും അന്വേഷിക്കും - പ്രാധാന വാർത്തകൾ

മന്ത്രിയുടെ പങ്ക് അന്വേഷിക്കാന്‍ അനുമതിതേടി വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കി

പാലാരിവട്ടം അഴിമതി കേസ്: മന്ത്രി ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് വിജിലൻസ് റിപ്പോർട്ട്
author img

By

Published : Oct 25, 2019, 9:28 AM IST

Updated : Oct 25, 2019, 2:50 PM IST

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്കും അന്വേഷിക്കും. മുന്‍കൂര്‍ പണം അനുവദിച്ചതില്‍ ഇബ്രാഹിം കുഞ്ഞും ഉത്തരവാദിയാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ടെന്നും വിജിലന്‍സ്.

പാലാരിവട്ടം മേല്‍പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിന്‍റെ പങ്കും അന്വേഷിക്കും

എട്ടേകാൽ കോടി രൂപ മുൻകൂർ നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. പലിശ വാങ്ങാതെ വായ്പ അനുവദിക്കാൻ മന്ത്രിയാണ് ഫയലിൽ എഴുതിയതെന്നും ഇതിന് രേഖാമൂലം തെളിവുണ്ടെന്നും ടി.ഒ സൂരജ് പറഞ്ഞിരുന്നു. ഇതിന്‍റെയടിസ്ഥാനത്തിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ നീക്കങ്ങൾ നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഗൂഢാലോചന അന്വേഷിക്കാൻ സർക്കാരിനോട് തന്നെ വിജിലൻസ് അനുമതി തേടിയിരിക്കുന്നത്. ഓഗസ്റ്റ് 30നാണ് വിജിലൻസ് ടി.ഒ സൂരജ് അടക്കമുള്ള നാലുപേരെ അറസ്റ്റ് ചെയ്യുന്നത്. കേസിൽ പ്രതികളിലൊരാളായ കിറ്റ്‌കോ മുൻ ജോയിന്‍റ് ജനറൽ മാനേജർ ബെന്നി പോളിന് ഹൈക്കോടതി ഉപാധികളോടെ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Last Updated : Oct 25, 2019, 2:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.