കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കമുള്ള മൂന്ന് പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍റ് കാലാവധി നീട്ടിയത്. ഈ മാസം 31വരെ പ്രതികള്‍ റിമാന്‍ഡില്‍ കഴിയും. അതേസമയം ടി.ഒ സൂരജിന്‍റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി.
ടി.ഒ സൂരജും മറ്റു പ്രതികളും നൽകിയ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കുറ്റത്തിനും വിജിലന്‍സ് കുറ്റപത്രം നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് സൂരജെന്നും അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകാനാവില്ലെന്നും ഹൈകോടതി വ്യക്തമാക്കി. ചമ്രവട്ടം പാലത്തിന്‍റെ നിർമാണത്തിൽ താൻ അഴിമതിയെ കുറിച്ച് അറിയില്ലെന്ന് ടി.ഒ സൂരജ് മാധ്യമങ്ങളോട് പ്രതികരിച്ചു.