എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയിൽ കോടതി വിശദമായി വാദം കേട്ടിരുന്നു.നിർമാണത്തിലെ ക്രമക്കേടിൽ മറുപടി പറയേണ്ടത് ഉദ്യോഗസ്ഥരാണന്ന് ഇബ്രാഹിം കുഞ്ഞ് എം.എൽ.എ വാദിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്ക് മുൻകൂർ പണം അനുവദിക്കുന്നത് സാധാരണയാണ്.
ഇബ്രാഹിം കുഞ്ഞ് ഏപ്രിൽ മുതൽ ചികിത്സയിലാണെന്നും അറസ്റ്റ് ഭയന്ന് ആശുപത്രിയിൽ പോയതല്ലന്നും ഇബ്രാഹിം കുഞ്ഞിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അംഗീകരിക്കുന്നതായി കോടതിയും വ്യക്തമാക്കിയിരുന്നു. പാലാരിവട്ടം പാലം നിർമാണത്തിന് ആർ.ഡി.എസ് കമ്പനിക്ക് കോൺട്രാക്ട് കൊടുത്തതിൽ തന്നെ ഗൂഢാലോചനയുണ്ടെന്നായിരുന്നു സർക്കാരിന്‍റെ വാദം. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ട്. വീട്ടിൽ നിന്ന് ചില രേഖകൾ കിട്ടിയിട്ടുണ്ട്. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും, ജാമ്യം നൽകരുതെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും.
പാലാരിവട്ടം പാലം അഴിമതി; വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് - High court
പാലാരിവട്ടം പാലം നിർമാണത്തിന് ആർ.ഡി.എസ് കമ്പനിക്ക് കോൺട്രാക്ട് കൊടുത്തതിൽ തന്നെ ഗൂഢാലോചനയുണ്ടെന്നായിരുന്നു സർക്കാരിന്‍റെ വാദം.