എറണാകുളം: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് അഴിമതിപ്പണം വെളുപ്പിക്കാൻ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഒരു ദിനപത്രത്തിൻ്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന് കാണിച്ചുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പത്രത്തിൻ്റെ അക്കൗണ്ടുകളിലേക്ക് പത്ത് കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പറഞ്ഞ കോടതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറെ കേസിൽ കക്ഷി ചേർക്കാനും നിർദേശിച്ചിരുന്നു.
പാലാരിവട്ടം പാലം അഴിമതി കേസ്: ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും - VK Ibrahim Kunju news
പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് അഴിമതിപ്പണം വെളുപ്പിക്കാൻ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഒരു ദിനപത്രത്തിൻ്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന് കാണിച്ചുള്ള ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുക