എറണാകുളം: കോതമംഗലത്തിന്‍റെ നെല്ലറയെന്ന് അറിയപ്പെട്ടിരുന്ന ഇടനാട് പാടശേഖരത്തിൽ കാലങ്ങള്‍ക്ക് ശേഷം നെല്‍കൃഷി ആരംഭിച്ചു. നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ് പാടത്ത് നെൽകൃഷി തുടങ്ങിയിരിക്കുന്നത്. 100 ഏക്കറിലധികം വിസ്തീർണത്തിൽ വ്യാപിച്ചു കിടന്ന പാടശേഖരമായിരുന്നു ഇടനാട് പാടശേഖരം. നെൽകൃഷി പ്രതിസന്ധിയിലായതോടെ കർഷകർ മറ്റു കൃഷിയിലേക്ക് തിരിയുകയായിരുന്നു. ചിലർ കൃഷി പാടെ ഉപേക്ഷിക്കുകയും ചെയ്‌തു. ഇതോടെ പാടശേഖരത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും തരിശുഭൂമിയായി.
നെല്‍കൃഷിക്കൊരുങ്ങി ഇടനാട് പാടശേഖരം
പ്രദേശവാസികളെ നെൽകൃഷിയിലേക്ക് ആകർഷിക്കാനാണ് യുഗദീപ്തി ഗ്രന്ഥശാലാ പ്രവർത്തകര്‍ തരിശായി കിടന്ന പാടശേഖരത്തില്‍ വീണ്ടും നെല്‍കൃഷി ആരംഭിച്ചിരിക്കുന്നത്
എറണാകുളം: കോതമംഗലത്തിന്‍റെ നെല്ലറയെന്ന് അറിയപ്പെട്ടിരുന്ന ഇടനാട് പാടശേഖരത്തിൽ കാലങ്ങള്‍ക്ക് ശേഷം നെല്‍കൃഷി ആരംഭിച്ചു. നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ് പാടത്ത് നെൽകൃഷി തുടങ്ങിയിരിക്കുന്നത്. 100 ഏക്കറിലധികം വിസ്തീർണത്തിൽ വ്യാപിച്ചു കിടന്ന പാടശേഖരമായിരുന്നു ഇടനാട് പാടശേഖരം. നെൽകൃഷി പ്രതിസന്ധിയിലായതോടെ കർഷകർ മറ്റു കൃഷിയിലേക്ക് തിരിയുകയായിരുന്നു. ചിലർ കൃഷി പാടെ ഉപേക്ഷിക്കുകയും ചെയ്‌തു. ഇതോടെ പാടശേഖരത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും തരിശുഭൂമിയായി.
കോതമംഗലം - ഒരുകാലത്ത് കോതമംഗലത്തിന്റെ നെല്ലറ ആയിരുന്നു ഇടനാട് പാടശേഖരത്തിൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഞാറ്റു പാട്ടിൻറെ ഈരടി കൾ ഉയർന്നു; നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ നേതൃത്വത്തിലാണ് സ്ഥലത്ത് നെൽകൃഷിക്ക് തുടക്കമിട്ടത്.
100 ഏക്കറിലധികം വിസ്തീർണത്തിൽ വ്യാപിച്ചു കിടന്നിരുന്ന പാടശേഖരം ആയിരുന്നു നെല്ലിക്കുഴി പഞ്ചായത്തിലെ ഇടനാട് പാടശേഖരം. നെൽകൃഷി പ്രതിസന്ധിയിലായതോടെ കർഷകർ മറ്റു കൃഷിയിലേക്ക് തിരിയുകയായിരുന്നു. ചിലർ കൃഷി പാടെ ഉപേക്ഷിക്കുകയും ചെയ്തു. അതോടെ ഭൂരിഭാഗം പ്രദേശങ്ങളും തരിശുഭൂമി ക്ക് വഴി മാറുകയും ചെയ്തു.
ഈ പ്രതിസന്ധി ഘട്ടത്തിലാണ് കർഷക കൂട്ടായ്മകളുടെയും നെല്ലിക്കുഴി കൃഷിഭവന്റെയും സഹകരണത്തോടെ യുഗദീപ്തി ഗ്രന്ഥശാല നെൽകൃഷി ചെയ്യാൻ രംഗത്തുവന്നത്. വർഷങ്ങളായി തരിശുകിടന്ന രണ്ടേക്കർ സ്ഥലം ഉഴുതുമറിച്ച് ഞാറു നടുകയായിരുന്നു. ഇടനാട് പാടശേഖരത്തിന്റെ പ്രതാപം തിരികെ കൊണ്ടുവന്ന് പ്രദേശവാസികളെ നെൽകൃഷിയിലേക്ക് ആകർഷിക്കാനാണ് യുഗദീപ്തി ഗ്രന്ഥശാലാ പ്രവർത്തകരുടെ ശ്രമം. അതിൻറെ ഭാഗമായി വരും വർഷങ്ങളിൽ നെൽകൃഷി വ്യാപകമാക്കാൻ ആണ് പ്രവർത്തകരുടെ തീരുമാനം.
നാടൻ പാട്ടുകളുടെ അകമ്പടിയോടെ നടന്ന ഞാറു നടീൽ ഉത്സവം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലിം ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ നടീൽ ഉത്സവത്തിൽ പങ്കെടുത്തു.
ബൈറ്റ് -1- ബോസ് (സെക്രട്ടറി, യുഗദീപ്തി ഗ്രന്ഥശാല, നെല്ലിക്കുഴി)
byte- 2 Nija ( krishi oficer)
Conclusion:kothamangalam