എറണാകുളം : സിൽവർ ലൈൻ പദ്ധതിക്കെതിരെ കോൺഗ്രസ് ബിജെപി അവിശുദ്ധ മുന്നണി പ്രവർത്തിക്കുകയാണെന്ന് മന്ത്രി പി രാജീവ്. ഇത് കേരള വിരുദ്ധ മുന്നണിയാണ്. സിൽവർ ലൈൻ പദ്ധതി സമയ ബന്ധിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ് സഹായകമാകുമെന്നും മന്ത്രി പ്രതികരിച്ചു.
സംസ്ഥാന സർക്കാരും സമൂഹവും ആഗ്രഹിക്കുന്നത് ഇത്തരം പദ്ധതികൾ സമയം വൈകാതെ നടപ്പിലാക്കാനാണ്. സമയം വൈകുന്നത് സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകും. ഇത്തരം പദ്ധതികളിൽ രാജ്യത്ത് പൊതുവെ പിന്തുടുരുന്ന രീതിയാണ് സംസ്ഥാന സർക്കാരും സ്വീകരിച്ചത്.
ALSO READ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഗൂഢാലോചന : എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ്
പദ്ധതിക്കെതിരായ പ്രതികരണങ്ങൾ ആശയക്കുഴപ്പത്തിന്‍റെ ഭാഗമായാണ്. പദ്ധതിക്കെതിരായ പ്രചാരവേളയിൽ പെട്ട് പോയവരുണ്ടാകുമെന്നും, രാഷ്‌ട്രീയ താൽപര്യത്തോടെ എതിർക്കുന്നവരുണ്ടെന്നും മന്ത്രി പറഞ്ഞു.