ETV Bharat / state

ലോക് ഡൗണ്‍ കാലത്തും ഊരക്കാട്ടില്‍ പാറമടകളുടെ പ്രവര്‍ത്തനം തുടരുന്നു

author img

By

Published : Apr 2, 2020, 11:30 AM IST

നേരത്തെ ലൈസന്‍സുകള്‍ പുതുക്കാനാകാതെ പ്രവര്‍ത്തനം നിലച്ച പാറമടകളാണ് ലോക് ഡൗണിന്‍റെ മറവില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

oorakkattil quarrying  ഊരക്കാട്ടില്‍ പാറമട  കിഴക്കമ്പലം പാറമട  kizhakkambalam quarrying  ജി.കെ.ഗ്രാനൈറ്റ്സ്  പൊലീസ് അസോസിയേഷൻ സമ്മേളനം  ക്രഷര്‍ മണല്‍
ലോക്ക് ഡൗണ്‍ കാലത്തും ഊരക്കാട്ടില്‍ പാറമടകളുടെ പ്രവര്‍ത്തനം തുടരുന്നു

എറണാകുളം: കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിനായി സംസ്ഥാനം കനത്ത ജാഗ്രതയിലായിരിക്കുമ്പോള്‍ ഇത് മറയാക്കി കിഴക്കമ്പലത്തെ ഊരക്കാട്ടില്‍ പാറമടകളുടെ പ്രവര്‍ത്തനം തുടരുന്നു. ജി.കെ.ഗ്രാനൈറ്റ്സിന്‍റെ ഉടമസ്ഥതയിലുള്ള പാറമട, ക്രഷറുകളുടെ പ്രവര്‍ത്തനം സാധാരണ ദിവസങ്ങളിലെ പോലെ തന്നെയാണ് ഇപ്പോഴും തുടരുന്നത്. പാരിസ്ഥിതിക നിയമം ശക്തമായതോടെ നേരത്തെ ലൈസന്‍സുകള്‍ പുതുക്കാനാകാതെ പ്രവര്‍ത്തനം നിലച്ച പാറമടകളാണ് ലോക് ഡൗണിന്‍റെ മറവില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ദിവസേന നൂറുകണക്കിന് ലോഡ് കരിങ്കല്ലുകളാണ് ഖനനം ചെയ്‌തെടുക്കുന്നത്. ഇവ മെറ്റല്‍ നിര്‍മാണത്തിനുപരിയായി ക്രഷര്‍ മണല്‍ നിര്‍മാണത്തിനായാണ് ഉപയോഗിക്കുന്നത്. അനധികൃത കരിങ്കല്‍ ഖനനം ചൂണ്ടിക്കാട്ടി സമീപവാസികൾ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഖനനത്തെ തുടര്‍ന്നുണ്ടാകുന്ന ശബ്‌ദ മലിനീകരണം കാരണം ഉറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു.

പിന്നീട് പൊലീസ് സ്റ്റേഷനില്‍ പരാതി ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. പൊലീസ് അസോസിയേഷൻ സമ്മേളനത്തിന്‍റെ സ്പോൺസർഷിപ്പ് ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകിയാണ് ക്രഷര്‍ ഉടമ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്നും നാട്ടുകാർ ആരോപിച്ചു. പാറമടകളുടെ പ്രവര്‍ത്തനം തുടരുന്നതിനെതിരെ ഉടൻ നടപടി ഉണ്ടാകണമെന്നും ഊരക്കാട് നിവാസികൾ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.