ETV Bharat / state

കളമശേരി സ്ഫോടനത്തില്‍ മരണം അഞ്ചായി; ചികിത്സയിലിരുന്ന മലയാറ്റൂര്‍ സ്വദേശിനി മരിച്ചു - കളമശ്ശേരി

Kalamassery Blast : നേരത്തെ മരിച്ച 12 വയസുകാരി ലിബിനയുടെ മാതാവാണ് റീന. റീനയുടെ രണ്ട് ആണ്‍മക്കൾ പൊള്ളലേറ്റ് ചികിത്സയിലാണ്.

Etv Bharat കളമശേരി സ്ഫോടനത്തില്‍ മരണം അഞ്ചായി  one more victim of kalamassery blast died
one more victim of kalamassery blast died
author img

By ETV Bharat Kerala Team

Published : Nov 11, 2023, 11:02 PM IST

എറണാകുളം: കളമശ്ശേരി സ്ഫോടനത്തെത്തുടര്‍ന്ന് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ റീന പ്രദീപന്‍ (46) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

നേരത്തെ മരിച്ച 12 വയസുകാരി ലിബിനയുടെ മാതാവാണ് റീന. റീനയുടെ രണ്ട് ആണ്‍മക്കൾ പൊള്ളലേറ്റ് ചികിത്സയിലാണ്. ഇതില്‍ ഇളയ മകന്‍റെ നില ഗുരുതരമാണ്.

സ്‌ഫോടനത്തിൽ മരിച്ച അഞ്ചുപേരും സ്ത്രീകളാണ്. പെരുമ്പാവൂർ സ്വദേശിനി ലെയോണ പൗലോസ് (55), തൊടുപുഴ സ്വദേശിനി കുമാരി പുഷ്‌പൻ, ആലുവ സ്വദേശിനി മോളി ജോയ് (61) എന്നിവരാണ് സ്ഫോടനത്തിൽ മരിച്ച മറ്റുള്ളവർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.