എറണാകുളം: പെരിയാർ പുഴയിൽ കുളിക്കാനിറങ്ങിയ കൊച്ചുമകനും വീട്ടമ്മയും മുങ്ങി മരിച്ചു. പെരുമ്പാവൂർ ചേലാമറ്റം പാത്തിക്കുളങ്ങര പരേതനായ ജോണിന്‍റെ ഭാര്യ മേരി (65) ഇവരുടെ മകൾ മെൽജിയുടെയും സാജുവിന്‍റെയും മകൻ സെൽവിൻ (11) എന്നിവരാണ് മരിച്ചത്. പെരിയാറിൽ ചേലാമറ്റം അമ്പലം കടവിന് സമീപമാണ് കുളിക്കാൻ പോയത്. പുഴക്കരികിൽ ബക്കറ്റും വസ്ത്രങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മേരിയുടെ മൃതദേഹം കണ്ടെത്തിയത്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് സെൽവിൻ.
പെരിയാർ പുഴയിൽ വീട്ടമ്മയും കൊച്ചുമകനും മുങ്ങിമരിച്ചു - പെരിയാർ പുഴയിൽ മുങ്ങിമരിച്ചു
പാത്തിക്കുളങ്ങര പരേതനായ ജോണിന്‍റെ ഭാര്യ മേരി, അഞ്ചാം ക്ലാസ് വിദ്യാർഥിയായ സെൽവിൻ എന്നിവരാണ് മരിച്ചത്
വീട്ടമ്മയും കൊച്ചുമകനും മുങ്ങിമരിച്ചു