എറണാകുളം: പാറമടയിൽ കാൽ വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു. പിണ്ടിമന പഞ്ചായത്തിൽ വെറ്റിലപ്പാറക്ക് സമീപം പ്രവർത്തിക്കുന്ന ചൈതന്യ പാറമടയിൽ തലയടിച്ച് വീണാണ് ജോലിക്കാരന് ദാരുണാന്ത്യം സംഭവിച്ചത്. വടാട്ടുപാറ സ്വദേശി കുമ്പക്കൽ ബിജു (48) ആണ് ഇന്ന് രാവിലെ മരിച്ചത്.
100 അടിയോളം ഉയരമുള്ള പാറമടയിൽ, മധ്യ ഭാഗത്തായി സേഫ്റ്റി ബെൽറ്റിൽ തൂങ്ങി നിന്ന് കുഴി എടുക്കുന്നതിനിടയിൽ മുകളിൽ നിന്ന് കല്ല് വന്ന് വീണു കാൽ തെറ്റി കഴുത്തിടിച്ചു വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read Also...........മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കൈക്കോടാലി കൊണ്ട് വെട്ടി,കുട്ടിക്കും പരിക്ക്
സേഫ്റ്റി ബെൽറ്റിൽ തൂങ്ങിനിന്ന ബിജുവിനെ മറ്റു തൊഴിലാളികൾ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. കോതമംഗലം തഹസിൽദാർ നാസർ, വില്ലേജ് ഓഫീസർ റഹീം എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഭാര്യ: ഷൈനി. രണ്ടു മക്കളുണ്ട്.