ETV Bharat / state

പരിഹാരമാകാതെ ഓടയ്ക്കാലി സെന്‍റ് മേരീസ് പള്ളിത്തര്‍ക്കം

അനുകൂല കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്

odakkali st marys church sabha issue  sabha issue  orthodox jacobite issue  ഓടയ്ക്കാലി സെന്‍റ് മേരീസ് പളളി  ഓര്‍ത്തഡോക്‌സ് യാക്കോബായാ തർക്കം
ഓടയ്ക്കാലി സെന്റ് മേരീസ് പളളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായാ തർക്കം തുടരുന്നു
author img

By

Published : Dec 23, 2019, 11:40 PM IST

Updated : Dec 23, 2019, 11:58 PM IST

കൊച്ചി: ഓടയ്ക്കാലി സെന്‍റ് മേരീസ് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തർക്കം തുടരുന്നു. അനുകൂല കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പലവട്ടം പളളിയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും യാക്കോബായ വിഭാഗം തടഞ്ഞതോടെ പൊലീസിന്‍റെ സഹായത്തോടെയാണ് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങൾ പള്ളിയിൽ എത്തിയത്.

പരിഹാരമാകാതെ ഓടയ്ക്കാലി സെന്‍റ് മേരീസ് പള്ളിത്തര്‍ക്കം

തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ്റമ്പതോളം യാക്കോബായ വിഭാഗക്കാര്‍ പള്ളിയില്‍ പ്രതിഷേധവുമായെത്തി. ഓര്‍ത്തഡോക്‌സ് വിശ്വാസികളിലൊരാളുടെ മാതാവിന്‍റെ മരണാനന്തര ശുശ്രൂഷ നടത്തുന്നതിന്‍റെ ഭാഗമായാണ് കുട്ടികള്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ രാവിലെ എത്തിയത്. കുന്നത്തുനാട് തഹസില്‍ദാറും പൊലീസ് സംഘവും എത്തി ചർച്ചകൾ നടത്തിയെങ്കിലും സംഘർഷത്തിന് അയവു വന്നില്ല. രാത്രി ഏറെ വൈകിയും ഇരു വിഭാഗവും പള്ളിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Intro:ഓടയ്ക്കാലി സെന്റ് മേരീസ് പളളിയില്‍ തർക്കത്തിന് അയവു വന്നില്ല. ഇരു വിഭാഗവും പള്ളി പരിസരത്ത് രാത്രിയും നിലയുറപ്പിച്ചിരിക്കുകയാണ്.
അനുകൂല കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷയുമായി ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയില്‍ പ്രവേശിക്കുമെന്നതിനെ തുടർന്നാണ് യാക്കോബായ വിഭാഗം എതിരിടാൻ അണിനിരന്നത്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പലവട്ടം പളളിയില്‍ കയറാന്‍ ശ്രമിച്ച യാക്കോബായാ വിഭാഗക്കാര്‍ തടഞ്ഞതോടെ ഇത്തവണ പൊലീസിന്റെ സംരക്ഷണത്തിലാണ് തിങ്കളാഴ്ച രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയില്‍ പ്രവേശിക്കാൻ ശ്രമിച്ചത്. തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെ 150 ഓളം യാക്കോബായ വിഭാഗക്കാര്‍ പളളിയില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഓര്‍ത്തഡോക്‌സ് വിശ്വാസികളിലൊരാളുടെ മാതാവിന്റെ മരണാനന്തര ശുശ്രൂഷ നടത്തുന്നതിന്റെ ഭാഗമായാണ് കുട്ടികളുള്‍പ്പെടെ 60 ഓളം പേര്‍ രാവിലെ മുതൽ എത്തിയിരിക്കുന്നത്. കുന്നത്തുനാട് തഹസീല്‍ദാറും പോലീസ് സംഘവും എത്തി ചർച്ചകൾ നടത്തിയെങ്കിലും സംഘർഷത്തിന് അയവു വന്നില്ല.
രാത്രി ഏറെ വൈകിയും ഇരു വിഭാഗവും നിലയുറപ്പിച്ചിരിക്കുകയാണ്. ഒരു വണ്ടി പോലീസ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ട്.Body:ഓടയ്ക്കാലി സെന്റ് മേരീസ് പളളിയില്‍ തർക്കത്തിന് അയവു വന്നില്ല. ഇരു വിഭാഗവും പള്ളി പരിസരത്ത് രാത്രിയും നിലയുറപ്പിച്ചിരിക്കുകയാണ്.
അനുകൂല കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷയുമായി ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയില്‍ പ്രവേശിക്കുമെന്നതിനെ തുടർന്നാണ് യാക്കോബായ വിഭാഗം എതിരിടാൻ അണിനിരന്നത്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പലവട്ടം പളളിയില്‍ കയറാന്‍ ശ്രമിച്ച യാക്കോബായാ വിഭാഗക്കാര്‍ തടഞ്ഞതോടെ ഇത്തവണ പൊലീസിന്റെ സംരക്ഷണത്തിലാണ് തിങ്കളാഴ്ച രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയില്‍ പ്രവേശിക്കാൻ ശ്രമിച്ചത്. തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെ 150 ഓളം യാക്കോബായ വിഭാഗക്കാര്‍ പളളിയില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. ഓര്‍ത്തഡോക്‌സ് വിശ്വാസികളിലൊരാളുടെ മാതാവിന്റെ മരണാനന്തര ശുശ്രൂഷ നടത്തുന്നതിന്റെ ഭാഗമായാണ് കുട്ടികളുള്‍പ്പെടെ 60 ഓളം പേര്‍ രാവിലെ മുതൽ എത്തിയിരിക്കുന്നത്. കുന്നത്തുനാട് തഹസീല്‍ദാറും പോലീസ് സംഘവും എത്തി ചർച്ചകൾ നടത്തിയെങ്കിലും സംഘർഷത്തിന് അയവു വന്നില്ല.
രാത്രി ഏറെ വൈകിയും ഇരു വിഭാഗവും നിലയുറപ്പിച്ചിരിക്കുകയാണ്. ഒരു വണ്ടി പോലീസ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ട്.Conclusion:
Last Updated : Dec 23, 2019, 11:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.