ETV Bharat / state

നമ്പർ 18 പോക്സോ കേസ്; അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായില്ല

ഇന്ന് ഹാജരാകാനും ഫോണുകൾ ഹാജരാക്കാനും അഞ്ജലിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു.

no 18 pocso case case  Anjali Reema Dev interrogation  നമ്പർ 18 പോക്സോ കേസ്  അഞ്ജലി റിമാദേവ് ഹാജരായില്ല  ക്രൈംബ്രാഞ്ച് അന്വേഷണം  crime news kerala latest
അഞ്ജലി റിമാദേവ്
author img

By

Published : Mar 18, 2022, 3:56 PM IST

എറണാകുളം: കൊച്ചി നമ്പർ 18 പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാദേവ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. ഇന്ന് ഹാജരാകാനും ഫോണുകൾ ഹാജരാക്കാനും അഞ്ജലിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കൊച്ചിയിലെ പോക്സോ കോടതിയിൽ ജാമ്യമെടുക്കാനെത്തിയപ്പോഴായിരുന്നു ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈം ബ്രാഞ്ച് അഞ്ജലി റിമാദേവിന് നോട്ടീസ് നൽകിയത്.

തുടർന്ന് ബുധനാഴ്‌ച അഞ്ജലിയെ മൂന്ന് മണിക്കൂർ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. ലഭിച്ച മൊഴി വിശദമായി പരിശോധിച്ചാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസിൽ ഹൈക്കോടതി അഞ്ജലിക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം ഒന്നും രണ്ടും പ്രതികളായ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വയനാട് സ്വദേശിനിയായ പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെയും അമ്മയെയും ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാർ ശ്രമിച്ചു എന്നാണ് പരാതി. അഞ്ജലിയുടെ പ്രേരണയെ തുടർന്നാണ് ഹോട്ടലിലെത്തിയതെന്നും പരാതിക്കാർ ആരോപിച്ചിരുന്നു.

2021 ഒക്‌ടോബർ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വെച്ച് ലൈംഗികതിക്രമം ഉണ്ടായെന്നാണ് വയനാട് സ്വദേശിയായ അമ്മയും മകളും പരാതി നൽകിയത്.

ALSO വധഗൂഢാലോചന: ബി രാമൻപിള്ളയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.