ETV Bharat / state

നിപ സ്ഥിരീകരിച്ചിട്ടില്ല, 86 പേര്‍ നിരീക്ഷണത്തില്‍: ആരോഗ്യ മന്ത്രി - k k shailaja

"പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അന്തിമ പരിശോധന ഫലം ലഭിക്കാതെ രോഗം സ്ഥിരീകരിക്കാന്‍ കഴിയില്ല"

കെ കെ ഷൈലജ
author img

By

Published : Jun 3, 2019, 8:40 PM IST

Updated : Jun 3, 2019, 11:18 PM IST

കൊച്ചി: പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് ഇതുവരെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലാബ് പരിശോധന ഫലം ലഭിക്കാതെ രോഗം സ്ഥിരീകരിക്കാന്‍ കഴിയില്ല.

നിപ സ്ഥിരീകരിച്ചിട്ടില്ല, 86 പേര്‍ നിരീക്ഷണത്തില്‍: ആരോഗ്യ മന്ത്രി

രോഗിയുമായി നേരിട്ട് ഇടപെട്ട 86 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് രോഗ ലക്ഷണം കണ്ടെത്തിയാല്‍ ഉടനടി നടപടി കൈക്കൊള്ളും. നിപ വൈറസ് സംശയത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി അടിയന്തരമായി കൊച്ചിയിലെത്തുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ആരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തില്‍ മന്ത്രി യോഗം കൂടി. വൈറസ് ബാധയെ പ്രതിരോധിക്കാനായി എല്ലാ നടപടികളും സ്വീകരിച്ചതായി യോഗ ശേഷം മന്ത്രി പറഞ്ഞു. നിപ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എറണാകുളം കലക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 1077 എന്ന നമ്പരില്‍ പൊതുജനങ്ങള്‍ക്ക് സംശയ നിവാരണം നടത്താം. ആരോഗ്യ വകുപ്പിന്‍റെ ദിശ സെന്‍ററില്‍ നിന്ന് 1056 എന്ന നമ്പറിലും വിവരങ്ങള്‍ ലഭിക്കും. നിപ വൈറസ് ബാധിതരെ ചികിത്സിക്കാനായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേകം വാര്‍ഡ് തുറന്നു. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. സമീപ ജില്ലകളിലും ആവശ്യമെങ്കില്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി.
അനാവാശ്യ പ്രചാരണങ്ങളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞ് നില്‍ക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളെ ഭീതിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. അത്തര്‍ക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കോഴിക്കോട് നിപ വൈറസ് ബാധ കാലത്ത് ഇത്തരം പ്രചാരണം നടത്തിയ 25 പേര്‍ക്കെതിരെ കേസെടുത്ത കാര്യം മന്ത്രി ഓര്‍മിപ്പിച്ചു.

Intro:

Body:കേരളത്തിൽ നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അതിനോട് സാദൃശ്യമുള്ള വൈറസാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. ഏത് സാഹചര്യവും നേരിടാൻ സർക്കാർ പൂർണ സജ്ജമാണ്. എറണാകുളം മെഡിക്കൽ കോളേജിൽ പ്രത്യേക ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചു. കോഴിക്കോട് നിന്നും എത്തിയ മെഡിക്കൽ സംഘം എറണാകുളത്ത് ക്യാമ്പ് ചെയ്യുന്നു.

hold visuals

സംസ്ഥാനത്ത് നിപ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാൻ സർക്കാർ പൂർണ സജ്ജമാണ്. നിപ്പ ആണെന്ന് കരുതി തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും മന്ത്രി കളമശ്ശേരി മെഡിക്കൽ കോളേജിൽ പറഞ്ഞു.

bite

രോഗിയുമായി ബന്ധപ്പെട്ട 86 പേർ നിലവിൽ നിരീക്ഷണത്തിലാണ്. ഇതിനായി രോഗം സംശയിക്കുന്ന ആളുമായി ബന്ധപ്പെട്ട 86 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ആശങ്ക ഉളവാക്കുന്ന വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കരുത്. പൊതുജനങ്ങൾക്ക് 1077, 1056 എന്നീ കൺട്രോൾ റൂമിലേക്ക് വിളിക്കാം

bite

അന്തിമതീർപ്പ് പൂണെ ഫലം ലഭിച്ചാൽ മാത്രമേ പറയാനാകൂ. ഇന്നു രാത്രിയിൽ നാളെ രാവിലെ ഫലം ലഭിക്കും എന്ന് കരുതുന്നു. സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കും. പെരുന്നാൾ ആഘോഷത്തിന് ഒരു തടസ്സവും ഇല്ലെന്നും കളമശ്ശേരി മെഡിക്കൽ കോളേജിൽ നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

bite

പനി ബാധിച്ച് കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ്പ സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ രാവിലെയാണ് വ്യക്തമാക്കിയത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ആരോഗ്യമന്ത്രി കൊച്ചിയിലെത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ അവലോകനയോഗം ചേർന്നു. മന്ത്രി സി രവീന്ദ്രനാഥ്, ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെയും നേതൃത്വത്തിലാണ് ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഉന്നതതല യോഗം ചേർന്നത്

ETV Bharat
Kochi

Conclusion:
Last Updated : Jun 3, 2019, 11:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.