കൊച്ചി: നിയോ മാസ്റ്റര്‍ മേക്കര്‍ അവാര്‍ഡ് സംവിധായകന് ജോഷിക്ക്. എറണാകുളം ലുലു മാളിൽ നടന്ന ചടങ്ങില്‍ നിയോ ഫിലിം സ്കൂള്‍ ഡയറക്ടറും സംവിധായകനുമായ സിബി മലയിലാണ് ജോഷിക്ക് അവാര്‍ഡ് സമ്മാനിച്ചത്. സംവിധായകന് ലിജോ ജോസ് പെല്ലിശേരി നിയോ ഇന്നോവേറ്റര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ നടി പാര്‍വതി തിരുവോത്ത് മുഖ്യാതിഥിയായിരുന്നു.
സിനിമാ രംഗത്തു ശ്രദ്ധേയസാന്നിധ്യമറിയിച്ച നിയോ ഫിലിം സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് നിയോ അച്ചീവ്മെന്റ് അവാര്‍ഡുകളും ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നിയോ സ്കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജെയ്ന്‍ ജോസഫ്, വൈസ് ചെയര്മാന് സംവിധായകന് ലിയോ തദേവൂസ് തുടങ്ങിയ സിനിമാമേഖലയിലെ നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.