എറണാകുളം: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന് വേണ്ടിയുളള എൻഐഎയുടെ കസ്റ്റഡി അപേക്ഷ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. നിലവിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസിൽ റിമാന്‍റിൽ കഴിയുകയാണ് സരിത്ത്. സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷും നാലാം പ്രതി സന്ദീപ് നായരും എൻ.ഐ.എ കസ്റ്റഡിയിലുണ്ട്. ഒന്നാം പ്രതിയെ കൂടി കസ്റ്റഡിയിൽ ലഭിക്കുന്നതോടെ പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യാൻ കഴിയും. മൂന്നാം പ്രതി ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും എൻഐഎ ഊർജ്ജിതമാക്കിയിട്ടുണ്ട്.
സരിത്തിന് വേണ്ടിയുള്ള എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
നിലവിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസിൽ റിമാന്‍റിൽ കഴിയുകയാണ് സരിത്ത്