ETV Bharat / state

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആൻസി അലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു - ancy ali

രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ആറ് മണിയോടെ തിരുവള്ളൂരുള്ള ഭർത്താവിന്‍റെ വീട്ടിലെത്തിച്ചു. മൃതദേഹം മേത്തല കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെക്കും.

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആൻസി അലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
author img

By

Published : Mar 25, 2019, 8:12 AM IST

Updated : Mar 25, 2019, 9:39 AM IST

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചില്‍ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു.ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം രാവിലെ ആറ് മണിക്ക് തിരുവള്ളൂരുള്ള ഭർത്താവിന്‍റെ വീട്ടിലെത്തിച്ചു.

ചടങ്ങുകൾക്ക് ശേഷം വീടിന് സമീപമുള്ള മേത്തല കമ്മ്യൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പുലർച്ചെ മൂന്നരയോടെയായിരുന്നു ആൻസിയുടെ മൃതദേഹം വിമാനത്താവളത്തിലെത്തിച്ചത്. 11 മണിയോടെ ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കും.

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആൻസി അലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ഭര്‍ത്താവ് അബ്ദുല്‍ നാസര്‍ ജോലി ചെയ്തിരുന്നത്. അബ്ദുല്‍ നാസറിനൊപ്പം ക്രൈസ്റ്റ് ചർച്ച് പള്ളിയിലെത്തിയ അന്‍സി, ബ്രെന്‍റൺ ടാരന്‍റിന്‍റെ വെടിയേറ്റ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ന്യൂസിലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥിനിയായിരുന്നു ആൻസി.

കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ സംസ്‌കരിക്കണമെന്ന് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ അന്‍സിയുടെ കുടുംബത്തോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും അവര്‍ അംഗീകരിച്ചിരുന്നില്ല.

Intro:Body:

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചില്‍ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം എറണാകുളം ജില്ലാ കലക്ടർ ഏറ്റുവാങ്ങും.

രാവിലെ ആറ് മണിക്ക് അൻസിയുടെ ഭർത്താവിന്‍റെ തിരുവള്ളൂരുള്ള വീട്ടിലും എട്ടുമണിയോടെ അൻസിയുടെ വീട്ടിലും മൃതദേഹം എത്തിക്കും. ചടങ്ങുകൾക്ക് ശേഷം അൻസിയുടെ വീടിന് സമീപമുള്ള മേത്തല കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെക്കും.11 മണിയോടെ ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കും.

ഭര്‍ത്താവ് അബ്ദുല്‍ നാസര്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. അബ്ദുല്‍ നാസറിനൊപ്പം ക്രൈസ്റ്റ് ചർച്ച് പള്ളിയിലെത്തിയ അന്‍സി, ബ്രെന്‍റൺ ടാരന്‍റിന്‍റെ വെടിയേറ്റ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ന്യൂസിലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥിനിയായിരുന്നു.

കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ സംസ്‌കരിക്കണമെന്ന് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ അന്‍സിയുടെ കുടുംബത്തോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും അവര്‍ അംഗീകരിച്ചിരുന്നില്ല.

Conclusion:
Last Updated : Mar 25, 2019, 9:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.