എറണാകുളം: കവളങ്ങാട് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള നേര്യമംഗലം ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രം തകർന്നിട്ട് രണ്ട് വർഷം കഴിഞ്ഞു. നാട്ടുകാരും യാത്രക്കാരും നിരവധി തവണ പരാതി പറഞ്ഞിട്ടും പഞ്ചായത്ത് ഭരണസമിതി തിരിഞ്ഞ് നോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ബസ് സ്റ്റാൻഡിന് സമീപത്ത് ടാറിങ് നടത്തുന്നതിനിടയിൽ റോളർ ഇടിച്ചാണ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്. എന്നാൽ ഭരണ സമിതിയുടെ ഒത്തുകളിയാണ് കാത്തിരിപ്പ് കേന്ദ്രം പുനർനിർമിക്കുന്നതിന് തടസമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇടുക്കി, മധുര, മൂന്നാർ ഭാഗത്തേക്ക് പോകുന്നവർ മഴയത്തും വെയിലിലും ആശ്രയിച്ചിരുന്നത് ഈ ബസ് സ്റ്റാൻഡിനെയാണ്. തകർന്ന കാത്തിരിപ്പ് കേന്ദ്രം എത്രയും പെട്ടെന്ന് പുനർ നിർമിച്ച് നാട്ടുകാരുടേയും യാത്രക്കാരുടേയും ജീവൻ സംരക്ഷിക്കണമെന്ന് ജനതാദൾ (എൽ.ജെ.ഡി ) ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എൽ.ജെ.ഡി നിയോജകമണ്ഡലം പ്രസിഡന്‍റ് മനോജ് ഗോപിയും കവളങ്ങാട് പഞ്ചായത്ത് സമിതി പ്രസിഡന്‍റ് പി.കെ.സുബാഷും പറഞ്ഞു.
ബസ് സ്റ്റാൻഡ് പുന:സ്ഥാപിക്കണമെന്ന് ആവശ്യം; പരാതിയുമായി നാട്ടുകാർ - Neryamangalam
നാട്ടുകാരും യാത്രക്കാരും നിരവധി തവണ പരാതി പറഞ്ഞിട്ടും പഞ്ചായത്ത് ഭരണസമിതി തിരിഞ്ഞ് നോക്കിയില്ലെന്നാണ് പരാതി.