എറണാകുളം: മുൻ മന്ത്രി ജി.സുധാകരനെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ദേശീയ പാതയിലെ കുഴികളെ സംബന്ധിച്ച് സുധാകരൻ മന്ത്രിയായിരുന്ന കാലത്തുതന്നെ പരിശോധനയും അന്വേഷണവും തുടങ്ങിയതാണ്. ജി.സുധാകരൻ നല്ല രീതിയിലാണ് കാര്യങ്ങൾ നടത്തിയതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Also Read: കൊവിഡ് വ്യാപനം: കേന്ദ്ര ആരോഗ്യമന്ത്രി തിങ്കളാഴ്‌ച കേരളത്തിലേക്ക്
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചില നിർദേശങ്ങൾ വച്ച് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ജി സുധാകരൻ ചെയ്‌തതിന്‍റെ തുടർച്ചയാണ് താൻ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ദേശീയ പാതാ അറ്റകുറ്റപ്പണികളിൽ വകുപ്പിന് പരിമിതികളുണ്ടന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ ദേശീയ പതാ നവീകരണവുമായി ബന്ധപ്പെട്ട് എ.എം.ആരിഫ് എം.പി അന്വേഷണമാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
ദേശീയപാത 66 ൽ അരൂർ മുതൽ ചേർത്തല വരെ (23.6 KM)പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടിയാണ് ആരിഫ് കത്ത് നൽകിയത്. 2019 ൽ ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർനിർമിച്ച റോഡിന് 36 കോടി രൂപയാണ് ചെലവായത്. നിർമാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന് ആയിരുന്നു. മൂന്ന് വർഷമാണ് റോഡിന് ഗ്യാരണ്ടി പറഞ്ഞത്. നിർമിച്ച റോഡിന് നിലവാരമില്ലെന്നും റോഡിൽ ഉടനീളം കുഴികൾ രൂപപ്പെടുകയാണെന്നുമാണ് ആരിഫ് എംപിയുടെ പരാതി