ETV Bharat / state

ഇത് കൈയ്യടി നൽകേണ്ട മാതൃക; ട്രാവലറുകളെ ആംബുലന്‍സാക്കി സൗജന്യ സേവനം നടത്തി നജീബ്

ആദ്യ ഘട്ടത്തിൽ മൂന്ന് ടെമ്പോ ട്രാവലറുകളാണ് ആംബുലൻസുകളാക്കിയത്. ഇതിലൊന്ന് സൗജന്യ സേവനത്തിനായി കൊച്ചി കോർപ്പറേഷന് വിട്ടു നൽകി

author img

By

Published : May 8, 2021, 5:52 PM IST

ട്രാവലറുകളെ ആംബുലന്‍സാക്കി  ആംബുലൻസ്  ambulances  converted travelers into ambulances  covid  കൊവിഡ്  കൊവിഡ് വ്യാപനം
ഇത് കൈയ്യടി നൽകേണ്ട മാതൃക; ട്രാവലറുകളെ ആംബുലന്‍സാക്കി സൗജന്യ സേവനം നടത്തി നജീബ്

എറണാകുളം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും സമൂഹത്തിന് ആവശ്യമായ സഹായങ്ങൾ നൽകുകയാണ് സുമനസുകൾ. എറണാകുളം തൃക്കാകരയിലെ ട്രാവല്‍ ഏജന്‍സി ഉടമ നജീബ് വെള്ളക്കല്‍ തന്‍റെ ട്രാവലറുകളെ ആംബുലന്‍സ് സേവനങ്ങള്‍ക്കായി വിട്ടു നല്‍കിയാണ് മാതൃകയായത്.

പ്രതിസന്ധിയുടെ ഇക്കാലത്ത് നിര്‍ധനര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ആംബുലന്‍സ് സേവനം ഉറപ്പു വരുത്തുകയാണ് നജീബിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ആദ്യ ഘട്ടത്തിൽ മൂന്ന് ടെമ്പോ ട്രാവലറുകളാണ് ആംബുലൻസുകളാക്കിയത്. ഇതിലൊന്ന് സൗജന്യ സേവനത്തിനായി കൊച്ചി കോർപ്പറേഷന് വിട്ടു നൽകി. കൊവിഡ് കാലത്ത് ആംബുലന്‍സിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞതോടെയാണ് ട്രാവലറുകൾ ആംബുലൻസുകളാക്കി മാറ്റിയതെന്ന് നജീബ് പറഞ്ഞു.

READ MORE: ഡിആർഡിഒ വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നിന് അടിയന്തര അനുമതി

കൊവിഡ് ബാധിതനായ തന്‍റെ സ്റ്റാഫിനെ പാലക്കാട് എത്തിക്കാൻ ആംബുലൻസ് കിട്ടാതെ വലഞ്ഞു. ഇതേ തുടർന്ന് തന്‍റെ ട്രാവലർ വാൻ താൽകാലിക ആംബുലൻസ് ആക്കിയാണ് പാലക്കാട് എത്തിച്ചത്. ഇതോടെയാണ് സാധാരണക്കാർ ആംബുലൻസ് കിട്ടാത്തതിന്‍റെ പേരിൽ അനുഭവിക്കുന്ന പ്രതിസന്ധി തിരിച്ചറിഞ്ഞത്. ക‍ഴിഞ്ഞ 20 വര്‍ഷമായി ട്രാവല്‍ ഏജന്‍സി രംഗത്തു പ്രവര്‍ത്തിക്കുകയാണ് നജീബ്. എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം ഒരു വർഷമായി ട്രാവലറുകള്‍ക്ക് ഓട്ടങ്ങളൊന്നുമില്ല. ഇതോടെയാണ് വെറുതെയായ വാഹനങ്ങൾ ഉപയോഗിച്ച് സമൂഹത്തിന്‍റെ കോവിഡിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമാകാൻ നജീബ് തീരുമാനിച്ചത്.

READ MORE: ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകമെന്ന് കമല ഹാരിസ്

ആദ്യഘട്ടം മൂന്ന് ട്രാവലറുകളാണ് നജീബ് ആംബുലന്‍സ് സേവനങ്ങള്‍ക്ക് വിട്ടു നല്‍കിയതെങ്കിലും, ആവശ്യം വര്‍ദ്ധിച്ചാല്‍ കൂടുതല്‍ ട്രാവലറുകളെ ആംബുലന്‍സുകളാക്കും. നജീബിന്‍റെ സ്വന്തം വര്‍ക് ഷോപ്പിലാണ് ഇവ രൂപമാറ്റം വരുത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലുമാവും ഈ ആംബുലന്‍സുകള്‍ സര്‍വ്വീസ് നടത്തുകയെന്നും നജീബ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.