ETV Bharat / state

അങ്കമാലിയിൽ ഒരു കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ

അലിമുദീൻ ഷെയ്ഖാണ് അങ്കമാലി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. പിടികൂടിയത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പനക്കെത്തിച്ച കഞ്ചാവ്.

അലിമുദീൻ ഷെയ്ഖ്
author img

By

Published : Feb 2, 2019, 12:12 PM IST

Updated : Feb 2, 2019, 12:19 PM IST

കഞ്ചാവ് വിൽക്കുന്നതിനു വേണ്ടി അങ്കമാലി കെഎസ്ആർടിസി സ്റ്റേഷൻ ഭാഗത്ത് വന്നപ്പോഴാണ് ഇയാൾ എക്സൈസ് പിടിയിലാകുന്നത്. അലിമുദീന്‍റെ കൈയ്യിൽ നിന്നും ഒരു കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.

ഇയാൾ എട്ട് വർഷമായി കഞ്ചാവ് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന ആളാണ്. എന്നാൽ ആദ്യമായിട്ടാണ് പിടിക്കപ്പെടുന്നത്. ആസാമിൽ പോയി വരുമ്പോൾ ആസാമിൽ നിന്നും ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് കൊണ്ടുവരുന്നത്.

ഇങ്ങനെ കൊണ്ടുവരുന്ന കഞ്ചാവ് കേരളത്തിൽ ഒരു കിലോ 15,000 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇടയിലാണ് കഞ്ചാവ് കൂടുതലായി വിൽക്കാറുള്ളതെന്നും അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ ടോണി ജോസ് പറഞ്ഞു. പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി.

Intro:അങ്കമാലിയിൽ ഒരു കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ

Body:അങ്കമാലിയിൽ നിന്നും കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അങ്കമാലി എക്സൈസ് സംഘത്തിന്റെ പിടിയിലായി. ആസാം സ്വദേശിയായ അലിമുദീൻ ഷെയ്ഖ് എന്നയാളാണ് പിടിയിലായത്.

അലിമുദീന്റെ കൈ വശത്തുനിന്നും ഒരു കിലോ കഞ്ചാവാണ് കണ്ടെത്തിയത്. കഞ്ചാവ് വിൽക്കുന്നതിനു വേണ്ടി അങ്കമാലി കെഎസ്ആർടിസി സ്റ്റേഷൻ ഭാഗത്ത് വന്നപ്പോഴാണ് എക്സൈസ് പിടിയിലാകുന്നത്.അലിമുദീൻ എട്ടുവർഷമായി കഞ്ചാവ് ഉപയോഗിച്ചുവരുന്ന ആളാണ്. ആദ്യമായിട്ടാണ് ഇയാൾ പിടിക്കപ്പെടുന്നത്. ഇടയ്ക്ക് നാട്ടിൽ പോയി വരുമ്പോൾ ആസാമിൽ നിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് കൊണ്ടുവരുന്നത്. 5കിലോ വച്ചാണ് കഞ്ചാവ് ആസ്സാമിൽ നിന്നും കൊണ്ടു വരാറുള്ളത്. ഇങ്ങനെ കൊണ്ടുവരുന്ന കഞ്ചാവ് കേരളത്തിൽ ഒരുകിലോ 15,000 രൂപയ്ക്കാണ് വിൽക്കുന്നത്. ഇവിടെ ഇയാൾ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇടയിലാണ് കഞ്ചാവ് വിളിക്കാറുള്ളതെന്നും അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ ടോണി ജോസ് പറഞ്ഞു. പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി.

ETV Bharat
Kochi

Conclusion:
Last Updated : Feb 2, 2019, 12:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.