ETV Bharat / state

ബ്രഹ്മപുരം തീപിടുത്തം: സുരക്ഷ കർശനമാക്കുമെന്ന് ജില്ലാ കളക്ടർ

പ്ലാന്‍റിന്‍റെ സുരക്ഷയ്ക്കായി ഒമ്പത്  സെക്യൂരിറ്റി ജീവനക്കാരെ പുതിയതായി നിയമിച്ചിട്ടുണ്ട്. കൂടാതെ വിവിധ ഭാഗങ്ങളിലായി മാർച്ച് അഞ്ചിനകം രണ്ട് എച്ച്ഡി ക്യാമറകള്‍ ഉള്‍പ്പെടെ 10 സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ഉത്തരവായി. അപകട സാഹചര്യങ്ങളിൽ പുഴയിൽ നിന്നും പ്ലാന്‍റിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി മൂന്ന് മോട്ടോറുകൾ സ്ഥാപിക്കും.

ബ്രഹ്മപുരം തീപിടുത്തം
author img

By

Published : Mar 1, 2019, 11:03 PM IST

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് പ്ലാന്‍റിന്‍റെ സുരക്ഷ കർശനമാക്കുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള. ജില്ലാ ഭരണകൂടവും കൊച്ചി കോർപ്പറേഷനും ഇതിനുള്ള നടപടികൾ ആരംഭിച്ചു. പ്ലാന്‍റ് നാളെ മുതൽ പ്രവർത്തനം തുടങ്ങുമെന്നും കളക്ടർ അറിയിച്ചു.

പ്ലാന്‍റിന്‍റെ സുരക്ഷയ്ക്കായി ഒമ്പത് സെക്യൂരിറ്റി ജീവനക്കാരെ പുതിയതായി നിയമിച്ചിട്ടുണ്ട്. കൂടാതെ വിവിധ ഭാഗങ്ങളിലായി മാർച്ച് അഞ്ചിനകം രണ്ട് എച്ച്ഡി ക്യാമറകള്‍ ഉള്‍പ്പെടെ 10 സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ഉത്തരവായി. അപകട സാഹചര്യങ്ങളിൽ പുഴയിൽ നിന്നും പ്ലാന്‍റിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി മൂന്ന് മോട്ടോറുകൾ സ്ഥാപിക്കും. മാലിന്യത്തിൽ നിന്നും ഊറിവരുന്ന മലിനജലം ലീച്ചേറ്റ് ചെയ്യുന്നതിന് ലീച്ചേറ്റ് ട്രീറ്റ് മെന്‍റ്പ്ലാൻ്റ് പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. അപകട സന്ദർഭങ്ങളിൽ ഫയർഎൻജിന് പോകാനായി മാലിന്യങ്ങൾ പ്രത്യേക കൂമ്പാരമായി തിരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ഒരാഴ്ചയ്ക്കകം കൂടുതൽ ലൈറ്റുകളും പ്ലാന്‍റില്‍ സ്ഥാപിക്കും. മാലിന്യം കൊണ്ടു പോകുന്ന കവചിതമല്ലാത്ത വാഹനങ്ങളും ലീക്ക് ചെയ്യുന്ന വാഹനങ്ങളും പൊലീസ് പിടിച്ചെടുത്ത് നടപടി സ്വീകരിക്കും. ടോയ്ലറ്റ് മാലിന്യ സംസ്കരണ പ്ലാന്‍റില്‍ ക്യാമറകൾ സ്ഥാപിക്കും. അടുത്ത ആഴ്ച വീണ്ടും അവലോകന യോഗം ചേരുമെന്നും പ്ലാന്‍റ് സന്ദർശിക്കുമെന്നും ജില്ലാകളക്ടർ അറിയിച്ചു.15 മാസത്തിനകം വേസ്റ്റ് ടു എനര്‍ജി പ്ലാന്‍റിന്‍റെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള പ്ലാന്‍റ് പ്രവർത്തിപ്പിക്കുന്നതിനുള്ള താൽക്കാലിക നടപടികളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. പ്ലാസ്റ്റിക്കിന്‍റെ വരവ് കുറയ്ക്കുന്നതിനും കിറ്റുകൾ നിരോധിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ പറഞ്ഞു.

.

Intro:ബ്രഹ്മപുരം തീപിടുത്തം: സുരക്ഷ കർശനമാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള. നാളെ മുതൽ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കും.

Body:ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻറിലുണ്ടായ തീപിടുത്തത്തെ തുടർന്ന് പ്ലാനിന്റെ സുരക്ഷ കർശനമാക്കുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള. ജില്ലാഭരണകൂടവും കൊച്ചി കോർപ്പറേഷനും ഇതിനുള്ള നടപടികൾ ആരംഭിച്ചു. പ്ലാന്റ് ഇന്ന് മുതൽ പ്രവർത്തനം തുടങ്ങുമെന്നും കളക്ടർ അറിയിച്ചു.

പ്ലാന്റിന്റെ സുരക്ഷയ്ക്കായി 9 അധികം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പ്ലാന്റിന്റെ വിവിധ ഭാഗങ്ങളിലായി 10 സിസിടിവി ക്യാമറകൾ മാർച്ച് അഞ്ചിനകം സ്ഥാപിക്കും. ഇവയിൽ രണ്ടെണ്ണം എച്ച്ഡി ക്യാമറകൾ ആണ്. അപകട സാഹചര്യങ്ങളിൽ പുഴയിൽ നിന്നും പ്ലാന്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി 3 മോട്ടോറുകൾ സ്ഥാപിക്കും. ഇതിൽ ഒരെണ്ണം സ്ഥാപിച്ചു. മാലിന്യത്തിൽ നിന്നും ഊറിവരുന്ന മലിനജലം ലീച്ചേറ്റ് ചെയ്യുന്നതിന് ലീച്ചേറ്റ് ട്രീറ്റ്മെൻറ് പ്ലാൻറ് പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. മാലിന്യങ്ങൾ പ്രത്യേക കൂമ്പാരമായി തിരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. മാലിന്യകൂമ്പാരത്തിന് ഇടയിലൂടെ അപകട സന്ദർഭങ്ങളിൽ ഫയർഎൻജിൻ പോകുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന് ആണിത്. ഒരാഴ്ചയ്ക്കകം കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കും.

മാലിന്യം കൊണ്ടു പോകുന്ന കവചിതമല്ലാത്ത വാഹനങ്ങളും ലീക്ക് ചെയ്യുന്ന വാഹനങ്ങളും പോലീസ് പിടിച്ചെടുത്ത് നടപടി സ്വീകരിക്കും. ടോയ്ലറ്റ് മാലിന്യ സംസ്കരണ പ്ലാൻറിലും ക്യാമറകൾ സ്ഥാപിക്കും. അടുത്ത ആഴ്ച വീണ്ടും അവലോകന യോഗം ചേരുമെന്നും പ്ലാൻറ് സന്ദർശിക്കുമെന്നും ജില്ലാകളക്ടർ അറിയിച്ചു.

15 മാസത്തിനകം waste to energy plant പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് .നിലവിലുള്ള പ്ലാൻറ് പ്രവർത്തിപ്പിക്കുന്നതിനുള്ള താൽക്കാലിക നടപടികളാണ് ഇപ്പോൾ സ്വീകരിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ വരവ് കുറയ്ക്കുന്നതിനും കിറ്റുകൾ നിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ പറഞ്ഞു

ETV Bharat

Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.