സ്ത്രീ സുരക്ഷക്ക്മുൻഗണന നൽകുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസും സ്ത്രീകളോട് അതിക്രമം കാണിക്കുന്ന നേതാക്കളെ ഇപ്പോഴും സംരക്ഷിക്കുകയാണെന്നും ഇവരെ കൂടുതൽ പദവികൾ നൽകി പാർട്ടിയിൽ വളർത്തുകയാണെന്നുംഎന്നും സരിത ആരോപിച്ചു. എറണാകുളത്തിന് പുറമേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിലും സരിത മത്സര രംഗത്തുണ്ടാകും. കോൺഗ്രസ് എംഎൽഎമാർ സംരംഭം തുടങ്ങാൻ സഹായിക്കാം എന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് താൻ നിരവധി തവണ കത്ത്അയച്ചിരുന്നു.എന്നാൽ തൃപ്തികരമായ യാതൊരു പ്രതികരണവും കിട്ടാത്തതിനാലാണ് വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കുന്നതെന്നും സരിത വ്യക്തമാക്കി.
എറണാകുളത്ത് സരിത എസ് നായര്‍ നാമനിർദേശ പത്രിക സമർപ്പിച്ചു - രാഹുൽ ഗാന്ധി
താൻ മത്സരിക്കുന്നത് എംപി ആകാൻ അല്ല ഒറ്റയാൾ പോരാട്ടമാണ് ലക്ഷ്യമെന്ന് സരിത.
സ്ത്രീ സുരക്ഷക്ക്മുൻഗണന നൽകുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസും സ്ത്രീകളോട് അതിക്രമം കാണിക്കുന്ന നേതാക്കളെ ഇപ്പോഴും സംരക്ഷിക്കുകയാണെന്നും ഇവരെ കൂടുതൽ പദവികൾ നൽകി പാർട്ടിയിൽ വളർത്തുകയാണെന്നുംഎന്നും സരിത ആരോപിച്ചു. എറണാകുളത്തിന് പുറമേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിലും സരിത മത്സര രംഗത്തുണ്ടാകും. കോൺഗ്രസ് എംഎൽഎമാർ സംരംഭം തുടങ്ങാൻ സഹായിക്കാം എന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് താൻ നിരവധി തവണ കത്ത്അയച്ചിരുന്നു.എന്നാൽ തൃപ്തികരമായ യാതൊരു പ്രതികരണവും കിട്ടാത്തതിനാലാണ് വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കുന്നതെന്നും സരിത വ്യക്തമാക്കി.
Body:പതിവിൽ നിന്നും വ്യത്യസ്തമായി നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ ഒരു നോക്ക് കാണുവാൻ കളക്ടറേറ്റിലെ ജീവനക്കാരടക്കം നോക്കിനിന്നത് ഏകദേശം ഒരു മണിക്കൂറോളം. കോൺഗ്രസ് എംഎൽഎമാർക്ക് നേരെ ലൈംഗിക പീഡന പരാതി നൽകിയ സരിത എസ് നായരെ കാണാനാണ് എറണാകുളം കളക്ടറേറ്റിൽ ആളുകൾ കാത്തുനിന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ തന്നെ ജീവനക്കാരിൽ പലരും സ്ഥാനാർത്ഥിയെ ഒന്ന് കാണുവാനായി ഒളി കണ്ണുകളോടെ എത്തിനോക്കുന്നുണ്ടായിരുന്നു. മറ്റുചിലരാകട്ടെ ക്യാമറയിലൂടെ ഒരു ഫോട്ടോ എടുക്കാനുള്ള തത്രപ്പാടിലും. എന്നാൽ ക്യാമറക്കണ്ണുകൾ ഇവരിലേക്ക് പതിഞ്ഞപ്പോൾ പലരും ക്യാമറയുടെ മുന്നിൽ പെടാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
hold visuals
നാമനിർദേശപത്രിക സമർപ്പിച്ചെങ്കിലും ഏകദേശം അര മണിക്കൂർ കഴിഞ്ഞിട്ടാണ് സരിത എസ് നായർ കളക്ടറേറ്റിന് പുറത്ത് വന്നത്. പിന്നീട് മാധ്യമങ്ങളെ കണ്ട സരിത, താൻ മത്സരിക്കുന്നത് എംപി ആകാൻ അല്ല മറിച്ച് ഒരു ഒറ്റയാൾ പോരാട്ടത്തിനാണ് എന്ന് വ്യക്തമാക്കി.
Byte
സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസും, കൊലപാതകത്തേക്കാൾ വലിയ കുറ്റം ആയ സ്ത്രീകളോട് അതിക്രമം കാണിക്കുന്ന പാർട്ടി നേതാക്കളെ ഇപ്പോഴും സംരക്ഷിക്കുകയാണെന്നും, കൂടുതൽ പദവികൾ നൽകി പാർട്ടിയിൽ അവരെ വളർത്തുകയാണ് എന്നും സരിത പറഞ്ഞു. അടൂർ പ്രകാശ് നേക്കാൾ വലിയ ക്രൈം ചെയ്ത വ്യക്തിയാണ് ഹൈബി ഈഡൻ എന്നും, കൂടുതൽ ജനങ്ങളുമായി ഇടപഴകാനുള്ള അവസരം ആയി ഇതിനെ കാണുന്നുവെന്നും സരിത കൂട്ടിച്ചേർത്തു.
എറണാകുളം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനെതിരെ മത്സരിക്കുന്ന സരിത , കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിലും മത്സര രംഗത്തുണ്ടാകും. നാളെ വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ് എംഎൽഎമാർ സംരംഭം തുടങ്ങാൻ സഹായിക്കാം എന്ന് പറഞ്ഞ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി നേരത്തെ സരിത രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് താൻ നിരവധി തവണ പരാതി അയച്ചിരുന്നതായും എന്നാൽ തൃപ്തികരമായ യാതൊരു പ്രതികരണവും കിട്ടാത്തതിനാലാണ് വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കുന്നതെന്നും സരിത വ്യക്തമാക്കി.
ETV Bharat
Kochi
Conclusion: