ETV Bharat / state

മൂവാറ്റുപുഴ മാര്‍ക്കറ്റ് റോഡ് നവീകരിച്ചു - നവീകരണം

കാൽനടയാത്ര പോലും ദുസ്സഹമായ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കാത്തിരിപ്പിനൊടുവിൽ മൂവാറ്റുപുഴ മാർക്കറ്റ് റോഡ് നവീകരണം യാഥാർഥ്യമായി
author img

By

Published : May 17, 2019, 1:46 PM IST

മൂവാറ്റുപുഴ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മൂവാറ്റുപുഴ എവറസ്റ്റ് ജംഗ്ഷൻ കാവുങ്കര മാർക്കറ്റ് ബസ് സ്റ്റാൻഡ് റോഡിന്‍റെ നവീകരണം യാഥാർഥ്യമായി. പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. കോതമംഗലം-മൂവാറ്റുപുഴ റോഡിൽ എവറസ്റ്റ് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് കാവുങ്കര മാർക്കറ്റ് ബസ് സ്റ്റാൻഡ് വരെയുള്ള റോഡും ചന്തക്കടവ് റോഡും സെൻട്രൽ ജുമാ മസ്ജിദ് റോഡും ബിഎംബിസി നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കി. റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളില്‍ ഓടകള്‍ക്ക് ആഴംകൂട്ടി.

മൂവാറ്റുപുഴയിലെ അതിപുരാതന റോഡുകളിൽ ഒന്നാണിത്. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ നിരവധി കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്. സമീപ റോഡുകളെല്ലാം ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയിട്ടും മാര്‍ക്കറ്റ് റോഡിന്‍റെ നവീകരണം അനന്തമായി നീളുകയായിരുന്നു. കാല്‍നട യാത്രപോലും ദുസ്സഹമായിരുന്നു. റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഫണ്ട് അനുവദിച്ചത്.

Intro:Body:

https://www.ndtv.com/india-news/ex-kolkata-police-chief-rajeev-kumar-gets-7-days-to-seek-protection-from-arrest-by-cbi-in-chit-fund-2038886?pfrom=home-topscroll

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.