ETV Bharat / state

Munambam Boat Accident: മുനമ്പം അപകടം; തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്, മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ മന്ത്രി സജി ചെറിയാൻ - സജി ചെറിയാൻ

Fisheries Department: 50000 ലൈഫ് ജാക്കറ്റുകൾ മത്സ്യഫെഡ് നൽകിയിട്ടും അത് മത്സ്യബന്ധനത്തിന് പോകുമ്പോഴും വരുമ്പോഴും അമിത പ്രതീക്ഷ മൂലം ഉപയോഗിക്കുന്നില്ലെന്ന്‌ മന്ത്രി സജി ചെറിയാൻ

Munambam boat accident  search continues for the fisherman  മുനമ്പം അപകടം  മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുളള തിരച്ചിൽ തുടരുന്നു  ഫിഷറീസ് വകുപ്പ് മന്ത്രി  Minister of Fisheries Department  Fisheries Department  Boat Accident  സജി ചെറിയാൻ  Saji Cherian
Munambam Boat Accident
author img

By ETV Bharat Kerala Team

Published : Oct 9, 2023, 12:01 PM IST

എറണാകുളം : മുനമ്പത്ത് കടലിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടിയുളള തെരച്ചിൽ ഇന്നും തുടരുന്നു (Munambam Boat Accident). ശനിയാഴ്‌ച രണ്ട് പേരുടെയും ഞായറാഴ്‌ച ഒരാളുടെയും മൃതദേഹം കണ്ടെത്തിയിരുന്നു (Search continues for the fisherman). വൈപ്പിൻ സ്വദേശി ശരത്ത്, മോഹനൻ എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്‌ച കണ്ടെത്തിയത്.

വൈപ്പിൻ സ്വദേശി ഷാജിയെന്ന ത്വാഹയുടെ മൃതദേഹമായിരുന്നു ഞായാറാഴ്‌ച (ഒക്‌ടോബര്‍ 8) കിട്ടിയത്. ഇവരുടെ മൃതദേഹങ്ങൾ ശനിയാഴ്‌ചയും ഇന്നലെയുമായാണ് സംസ്‌കരിച്ചത്. അവശേഷിക്കുന്ന ഒരു മത്സ്യത്തൊഴിലാളിക്ക് വേണ്ടിയാണ് നിലവിൽ തെരച്ചിൽ തുടരുന്നത്. ആലപ്പുഴ സ്വദേശി രാജുവിനെയാണ് ഇനിയും കണ്ടെത്താനുള്ളത്. നേവി, കോസ്‌റ്റൽ പൊലീസ് മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുന്നത്.

മുനമ്പത്ത് വള്ളം മറിഞ്ഞ് വ്യാഴാഴ്‌ച ഒക്‌ടോബര്‍ 5 നായിരുന്നു ഏഴ് പേർ അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നുപേരെ മത്സ്യത്തൊഴിലാളികൾ തന്നെ രക്ഷപ്പെടുത്തിയിരുന്നു. വൈപ്പിൻ സ്വദേശികളായ ശരത്ത്, ഷാജി, മോഹനൻ, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്. മാലിപ്പുറം സ്വദേശികളായ ബൈജു, മണിയൻ, ആലപ്പുഴ സ്വദേശി ആനന്ദൻ എന്നിവരാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്‌ച വൈകുന്നേരം അഞ്ചു മണിയോടെ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നുവെന്നാണ് രക്ഷപെട്ടവർ നൽകിയ വിവരം. കടലിലുണ്ടായിരുന്ന ഒരു ബോട്ടിൽനിന്ന് മത്സ്യം എടുത്തുവരുകയായിരുന്ന ‘നന്മ’ എന്ന ഫൈബർ വള്ളമാണ് മുങ്ങിയത്.

ഈ ബോട്ടിലെ മൂന്ന് തൊഴിലാളികളെ വ്യാഴാഴ്‌ച രാത്രി എട്ടോടെ അതുവഴി എത്തിയ സെന്‍റ്‌ ജൂഡ് ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടർന്ന് രക്ഷ‍ാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഈ മൂന്ന് തൊഴിലാളികളെയും ഇവരായിരുന്നു രക്ഷ‍പ്പെടുത്തിയത്. തുടർന്ന് വൈപ്പിൻ മറൈൻ ആംബുലൻസ്, ഫിഷറീസ് സംഘം, മത്സ്യത്തൊഴിലാളി വള്ളങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കോസ്‌റ്റ്‌ ഗാർഡിന്‍റെയും നേവിയുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയാണ്‌ മൂന്ന് പേരെ കണ്ടെത്തിയത്.

സംഭവ സ്ഥലത്ത് അഞ്ചാം ദിവസവും പരിശോധന തുടരുകയാണ്. അപകടത്തിൽ മരിച്ചവരുടെ വീടുകളിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ അപകടങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിൽ മത്സ്യബന്ധന മേഖലയിലെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10000 രൂപ നൽകും.

മറ്റ് സഹായങ്ങൾ സർക്കാരുമായി ആലോചിച്ച് തീരുമാനിക്കും. അപകടകരമായ മത്സ്യബന്ധനത്തിന് നിയന്ത്രണം കൊണ്ടുവരും. 47 തീരദേശം മണ്ഡലങ്ങളിലെ ആയിരക്കണക്കിന് മത്സ്യബന്ധന തൊഴിലാളികളെ വിളിച്ചുചേർത്ത് അപകടരഹിതമായ മത്സ്യബന്ധനത്തിന് സഹകരിക്കണമെന്ന് അറിയിച്ചിരുന്നു.

10 ലക്ഷം രൂപയുടെ രണ്ട് ഇൻഷുറൻസ് പദ്ധതികൾ 500 രൂപ നൽകിയാൽ 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് ആണ് ലഭിക്കുന്നത്. എന്നാൽ പലരും ഇതിൽ പേര് ചേർത്തിട്ട് പോലുമില്ലയെന്നും മന്ത്രി പറഞ്ഞു. 50000 ലൈഫ് ജാക്കറ്റുകൾ മത്സ്യഫെഡ് നൽകിയിട്ടും അത് മത്സ്യബന്ധനത്തിന് പോകുമ്പോഴും വരുമ്പോഴും അമിത പ്രതീക്ഷ മൂലം ഉപയോഗിക്കുന്നില്ലെന്നും മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടി. മത്സ്യബന്ധന മേഖലയിൽ വർധിച്ചുവരുന്ന അപകടങ്ങളുടെ സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് പോകുന്നവരുടെ രജിസ്ട്രേഷൻ കർശനമായി നടപ്പിലാക്കും.

21 ഹാർബറുകളിൽ ഏറ്റവും നല്ല രീതിയിൽ പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളെ നിയമിക്കുകയും സ്‌പീഡ് ബോട്ട് ആംബുലൻസ് സംവിധാനങ്ങൾ, അപകടമുണ്ടായാൽ എല്ലാ ഏജൻസികളെയും ഒന്നിപ്പിക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തിയതും ഈ സർക്കാരിന്‍റെ കാലത്താണെന്നും മന്ത്രി പറഞ്ഞു. മുനമ്പത്ത് വള്ളം മുങ്ങി മരിച്ച മത്സ്യത്തൊഴിലാളികളായ താഹ, മോഹൻ, ശരത് എന്നിവരുടെ വീടുകളിലാണ് മന്ത്രി സന്ദർശനം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.