ETV Bharat / state

Munambam Boat Accident: മുനമ്പം അപകടം; മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ തുടരുന്നു

Fiber Boat Accident Munambam: വൈപ്പിന്‍ സ്വദേശി ശരത്തിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു

author img

By ETV Bharat Kerala Team

Published : Oct 7, 2023, 10:19 AM IST

Updated : Oct 8, 2023, 9:08 AM IST

Fiber Boat Accident Munambam  Munambam Boat Accident  Munambam Boat Accident Fisherman body found  മുനമ്പം അപകടം  മുനമ്പം വള്ളം മറിഞ്ഞ് അപകടം  വൈപ്പിന്‍  ഫൈബർ വള്ളം  കോസ്റ്റല്‍ പൊലീസ്
Munambam Boat Accident

എറണാകുളം : മുനമ്പത്ത് ഫൈബർ വള്ളം മറിഞ്ഞ് (Munambam Boat Acciden) കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വൈപ്പിൻ സ്വദേശി ശരത്തിന്‍റെ (24) മൃതദേഹമാണ് ലഭിച്ചത് (Munambam Boat Accident Fisherman body found). 40 മണിക്കൂർ നീണ്ട തെരച്ചലിനൊടുവിലാണ് ശരത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.

അവശേഷിക്കുന്ന മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. വ്യാഴാഴ്‌ച രാത്രിയായിരുന്നു ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ നിന്ന് മത്സ്യം ശേഖരിക്കാൻ പോയ ഫൈബർ വള്ളം മറിഞ്ഞ് ഏഴ് പേർ അപകടത്തിൽ പെട്ടത് (Fiber Boat Accident Munambam).

ഇതിൽ മൂന്നുപേരെ മത്സ്യത്തൊഴിലാളികൾ തന്നെ രക്ഷപ്പെടുത്തിയിരുന്നു. വൈപ്പിൻ സ്വദേശികളായ ശരത്ത്, താഹ, മോഹനൻ, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്. മാലിപ്പുറം സ്വദേശികളായ ബൈജു, മണിയൻ, ആലപ്പുഴ സ്വദേശി ആനന്ദൻ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.

വ്യാഴാഴ്‌ച വൈകുന്നേരം അഞ്ചു മണിയോടെ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു എന്നാണ് രക്ഷപെട്ടവർ നൽകിയ വിവരം. കടലില്‍ ഉണ്ടായിരുന്ന ഒരു ബോട്ടിൽനിന്ന് മത്സ്യം എടുത്തുവരികയായിരുന്ന ‘നന്മ’ എന്ന ഫൈബർ വള്ളമാണ് മുങ്ങിയത്. മൂന്ന് തൊഴിലാളികളെ രാത്രി എട്ടോടെ അതുവഴി എത്തിയ സെന്‍റ് ജൂഡ് ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്.

തുടർന്ന് രക്ഷ‍ാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഈ മൂന്ന് തൊഴിലാളികളെയും ഇവരായിരുന്നു രക്ഷ‍പ്പെടുത്തിയത്. തുടർന്ന് വൈപ്പിൻ മറൈൻ ആംബുലൻസ്, ഫിഷറീസ് സംഘം, മത്സ്യത്തൊഴിലാളി വള്ളങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു.

Last Updated : Oct 8, 2023, 9:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.