ETV Bharat / state

മുളന്തുരുത്തിയിൽ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസ് : പ്രതികൾ പിടിയിൽ - എറണാകുളം

അറസ്റ്റിലായത് മുളന്തുരുത്തി സ്വദേശികളായ അതുൽ, മിഥുൻ, ശരത്ത് എന്നിവര്‍

mulamthuruthi murder case; three arrested  three arrested  ernakulam  മുളന്തുരുത്തിയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; പ്രതികൾ പിടിയിൽ  എറണാകുളം  മുളന്തുരുത്തി പൊലീസ്
മുളന്തുരുത്തിയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവം; പ്രതികൾ പിടിയിൽ
author img

By

Published : Jul 27, 2021, 4:46 PM IST

എറണാകുളം : മുളന്തുരുത്തിയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. മുളന്തുരുത്തി സ്വദേശികളായ അതുൽ, മിഥുൻ, ശരത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പിള്ളിൽ ഇച്ചിരവേലിൽ ജോജി (24) യാണ് തിങ്കളാഴ്ച (ജൂലൈ26) കൊല്ലപ്പെട്ടത്.

ജോജിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കഴുത്തിനും നെഞ്ചിനും ആഴത്തിലേറ്റ മുറിവിനെ തുടര്‍ന്നായിരുന്നു മരണം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ മൂന്നംഗ സംഘം വീട് കയറി ആക്രമിക്കുകയായിരുന്നു.

Also read: 'പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നു, സര്‍ക്കാരിന് അവരെ ഭയം'; മുൻ മന്ത്രിമാര്‍ ഗൂഢാലോചന നടത്തിയെന്ന് വി.ഡി സതീശന്‍

ജോജിയുടെ പിതാവ് മത്തായിക്കും വെട്ടേറ്റിരുന്നു. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മത്തായിയുടെ കാലിന് വെട്ടേറ്റത്. ഇരുവരെയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജോജി രാത്രി എട്ടുമണിയോടെ മരിച്ചു. രണ്ട് ബൈക്കുകളിൽ വടിവാളുമായാണ് മൂവർ സംഘം ആക്രമണത്തിനെത്തിയത്.

സംഭവത്തിന് ശേഷം ബൈക്കും വടിവാളുകളും ഉപേക്ഷിച്ചാണ് അക്രമിസംഘം രക്ഷപ്പെട്ടത്. മുളന്തുരുത്തി പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. കൊല്ലപ്പെട്ട യുവാവിനും ആക്രമണം നടത്തിയവർക്കും എതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.