ETV Bharat / state

ഈസ്റ്റർ ദിനത്തിലെ ഭവന സന്ദർശനം; ബിജെപി- സംഘ പരിവാർ ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന് മുഹമ്മദ് റിയാസ് - Muhammed Riyas criticized bjps house visit

ബിജെപി നിലപാടുകളെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണെന്നും ഈസ്റ്റർ ദിനത്തിലെ ബിജെപിയുടെ ഭവന സന്ദർശനം കൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാകില്ലന്നും മുഹമ്മദ് റിയാസ്

മുഹമ്മദ് റിയാസ്  ബിജെപി  സംഘപരിവാർ  BJP  Muhammed Riyas  ബിജെപിക്കെതിരെ മുഹമ്മദ് റിയാസ്  ബിജെപിയുടെ ഭവന സന്ദർശനം  മോഹൻ ഭാഗവത്  Muhammed Riyas criticized bjps house visit  bjps easter day house visit
മുഹമ്മദ് റിയാസ്
author img

By

Published : Apr 11, 2023, 5:25 PM IST

ബിജെപിയുടെ ഭവന സന്ദർശനത്തിനെതിരെ മുഹമ്മദ് റിയാസ്

എറണാകുളം: ഈസ്റ്റർ ദിനത്തിൽ ക്രൈസ്‌തവ വീടുകൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ബിജെപി- സംഘ പരിവാർ ബന്ധത്തിൽ വിള്ളലുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിഷയം ബിജെപിയെ കേരളത്തിൽ കൂടുതൽ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

വിചാരധാരയിൽ ക്രൈസ്‌തവരെ കുറിച്ച് പറഞ്ഞത് തള്ളണമോ, കൊള്ളണമോയെന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. ക്രിസ്‌മസ് ആഘോഷവുമായി ബന്ധപ്പെട്ട് മോഹൻ ഭാഗവത് ഓർഗനൈസറിൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുന്നവരാണോ കേരളത്തിലെ ബിജെപി നേതാക്കളെന്ന് അവർ വ്യക്തമാക്കണം. അപ്പോൾ അറിയാം എവിടെയാണ് വിള്ളലുണ്ടാവുകയെന്നും മുഹമ്മദ് റിയാസ് വ്യക്‌തമാക്കി.

നിലപാടിൽ വെള്ളം ചേർക്കലുണ്ടാകുമ്പോഴാണ് ഒരു പ്രസ്ഥാനത്തിൽ വിള്ളലുണ്ടാകുന്നത്. ബിജെപി നിലപാടുകളെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. ക്രിസ്‌തുമസ് ആഘോഷിക്കാൻ പാടില്ലായെന്ന് പറയുന്നതും, ഗർവാ പസിയുടെ പേരിലുളള ആക്രമണങ്ങളും എല്ലാവർക്കും അറിയുന്നതാണ്.

ഈ ധാരണ അവരുടെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ മതന്യൂനപക്ഷങ്ങൾ ഇത്തരം ആക്രമണങ്ങൾ നേരിടാത്തത് ഇടതുമുന്നണി സർക്കാർ സ്വീകരിക്കുന്ന കർശന നിലപാടുകൾ കാരണമാണ്. അതിനാലാണ് ഇടതുമുന്നണി സർക്കാരിനെ ദുർബലപ്പെടുത്താൻ സംഘ പരിവാർ ദേശീയ തലത്തിൽ തന്നെ ശ്രമം നടത്തുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ബിജെപിയുടെ നീക്കത്തിൽ ബേജാറാകേണ്ടതില്ല: ഇന്ത്യയിൽ ഇന്ന് നടക്കുന്ന കാര്യങ്ങളെ കുറിച്ച് എല്ലാവർക്കും വ്യക്തമായ ധാരണയുണ്ട്. ചിലരുടെ പ്രസ്‌താവനകൾ രാഷ്ട്രീയ പിന്തുണയായി കാണേണ്ടതില്ല. സംഘ പരിവാർ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് മത പുരോഹിതൻമാർ ഉൾപ്പടെ എല്ലാവർക്കും അറിയാം. ബിജെപി ക്രിസ്ത്യാനികളെ കൂടെ നിർത്താനുള്ള ശ്രമങ്ങളെ ബേജാറോടെ കാണേണ്ട കാര്യമില്ല.

ഗ്രഹാം സ്റ്റെയിൻസിനെ ചുട്ടു കൊന്ന വേളയിൽ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. അത്തരത്തിൽ ഓരോ ഘട്ടത്തിലും രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിലും രാഷ്ട്രീയ നിലപാട് സ്വീകരിച്ചുവെന്ന് മാത്രം. ഈസ്റ്റർ ദിനത്തിലെ ബിജെപിയുടെ ഭവന സന്ദർശനം കൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാകില്ലന്നും അദ്ദേഹം പറഞ്ഞു.

മോഹൻ ഭാഗവതിനെ ബിജെപി തള്ളുമോ? സ്വാതന്ത്ര്യത്തിന് ശേഷവും ന്യൂനപക്ഷങ്ങൾ ദേശ ഭദ്രതയ്ക്ക് ഭീഷണിയാണെന്ന് വിചാര ധാരയിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്. ഡിസാസ്ട്രസ് സെലിബ്രേഷൻസ് എന്ന പേരിൽ ഓർഗനൈസറിൽ മോഹൻ ഭാഗവത് ഈ വർഷം ജനുവരിയിൽ എഴുതിയ ലേഖനത്തിൽ ക്രിസ്‌തുമസ് ന്യൂ ഇയർ ആഘോഷത്തെ കുറിച്ചാണ് പറയുന്നത്. ഇത് ബിജെപി നേതാക്കൾ തള്ളി കളയുമോയെന്നും മന്ത്രി റിയാസ് ചോദിച്ചു.

വിജയദശമി ദിനത്തിലെ സർ സംഘ് ചാലക്‌മാരുടെ പ്രസംഗം പരിശോധിച്ചാൽ തന്നെ അവ എത്രമാത്രം ന്യൂനപക്ഷ വിരുദ്ധമാണെന്ന് കാണാൻ കഴിയും. ക്രിസ്‌തുമസ് സ്റ്റാർ തൂക്കാൻ പാടില്ലായെന്ന് പരസ്യമായി പ്രസംഗിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ ആരും തള്ളി പറഞ്ഞിട്ടില്ല. ജനാധിപത്യ സംവിധാനത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഭവന സന്ദർശനം നടത്താൻ അവകാശമുള്ളത് പോലെ ഇതിലൂടെ ഒരു മികവും ആ രാഷ്‌ട്രീയ പാർട്ടിക്ക് ഉണ്ടാകില്ലെന്ന് പറയാനുള്ള അവകാശവും ഓരോ പൗരനുമുണ്ട്.

മത ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ അവർ മാത്രം നേരിടേണ്ട പ്രശ്‌നമല്ല. നാടാകെ ഒരുമിച്ച് നിൽക്കേണ്ടതാണ്. ഹിന്ദുമത വിശ്വാസികളിൽ മഹാ ഭൂരിപക്ഷവും വർഗീയ നിലപാടുകളെ എതിർക്കുന്നവരാണെന്നും മന്ത്രി റിയാസ് ചൂണ്ടിക്കാണിച്ചു.

ALSO READ: 'മന്ത്രി റിയാസിന് മത തീവ്രവാദ സംഘടനകളുമായി ബന്ധം; ജനങ്ങളുമായി ബിജെപിയുടെ സമ്പർക്കം കണ്ട് വിളറി പിടിക്കേണ്ട': ഗുരുതര ആരോപണങ്ങളുമായി കെ സുരേന്ദ്രൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.