എറണാകുളം: കടയ്ക്കാവൂർ പോക്‌സോ കേസിൽ പ്രതിയായ അമ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും വനിതാ ഐ പി എസ് ഉദ്യോഗസ്ഥ കേസ് അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടിയുടെ മാനസിക ശാരീരിക ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണം.ചൈൽഡ് സൈക്കോളജിസ്റ്റ്,ലേഡി ഡോക്ടർ, ശിശു രോഗ വിദഗ്ദ്ധൻ എന്നിവർ ഉൾപ്പെടുന്നതാവണം മെഡിക്കൽ ബോർഡ്.കുട്ടിയെ ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റണമെന്നും കോടതി നിർദേശിച്ചു.
അമ്മക്കെതിരെ തെളിവുണ്ടന്നും ജാമ്യം നൽകരുതെന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു .തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണന്നു ചൂണ്ടിക്കാട്ടിയാണ് പ്രതി ഹൈക്കോടതിയിൽ ഹർജി നൽകിയത് . നേരത്തേ കേസ് ഡയറി പരിശോധിച്ച പോക് സോ കോടതി പ്രോസിക്യൂഷൻ വാദങ്ങൾ നിഷേധിക്കാനാവില്ലന്ന് ചുണ്ടിക്കാട്ടി അമ്മയുടെ ജാമ്യം തള്ളിയിരുന്നു . അതേ സമയം കേസ് ഡയറി ഉൾപ്പടെ പരിശോധിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.