ETV Bharat / state

മോണ്‍സനെതിരായ പോക്സോ കേസ്‌; വൈദ്യ പരിശോധന നടത്തിയ ഡോക്‌ടർമാർക്കെതിരെ പരാതിക്കാരി - kerala police

ഡോക്‌ടർമാർ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി

എറണാകുളം  ഡോക്‌ടർ  പോക്സോ കേസ്‌  വൈദ്യ പരിശോധന  മോണ്‍സണ്‍ പോക്സോ കേസ്‌  പുരാവസ്‌തു തട്ടിപ്പ്‌  monson mavunkal  monson pocso case  archeology fraud  kerala police  pocso case
മോണ്‍സനെതിരായ പോക്സോ കേസ്‌; വൈദ്യ പരിശോധന നടത്തിയ ഡോക്‌ടർമാർക്കെതിരെ പരാതിക്കാരി
author img

By

Published : Oct 28, 2021, 12:49 PM IST

എറണാകുളം: മോണ്‍സനെതിരായ പോക്സോ കേസിൽ വൈദ്യ പരിശോധന നടത്തിയ ഡോക്‌ടർമാർക്കെതിരെ പരാതിക്കാരിയായ പെൺകുട്ടി. കേസ് അട്ടിമറിക്കാന്‍ ഡോക്‌ടർമാർ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണമാണ് പീഡനത്തിനിരയായ പെൺകുട്ടി ഉന്നയിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെയാണ് ആക്ഷേപം.

ALSO READ: പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

മോണ്‍സന് അനുകൂലമായി ഡോക്‌ടർമാർ സംസാരിച്ചുവെന്നാണ് പെൺകുട്ടി പരാതിപെട്ടത്. ഡോക്‌ടർമാർ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി കളമശ്ശേരി പൊലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി പരാതിപ്പെടുകയായിരുന്നു. എന്നാൽ രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

അതേസമയം ആരോപണം തെറ്റാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. വൈദ്യ പരിശോധനയ്ക്കിടെ പെൺകുട്ടി മുറിയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. സ്വാഭാവിക കാര്യങ്ങളാണ് ചോദിച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ALSO READ: കരുവന്നൂർ ബാങ്കിൽ നിന്ന് വായ്‌പയെടുത്ത ഒരാള്‍ കൂടി ജീവനൊടുക്കി

മോണ്‍സന്‍റെ കലൂരിലെ വീട്ടിൽ ജോലി ചെയ്‌തിരുന്ന സ്ത്രീയുടെ മകളെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കേസിൽ ക്രൈംബ്രാഞ്ച് മോണ്‍സനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തിരുന്നു. പരാതിക്കാരിയെ കലൂരിലെ വീട്ടിലടക്കം എത്തിച്ച് വിവരങ്ങളും ശേഖരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.