ETV Bharat / state

മോൻസണും ഐജി ലക്ഷ്‌മണയും തമ്മിലുള്ള അടുത്ത ബന്ധത്തിന്‍റെ തെളിവുകൾ പുറത്ത് - മോൻസണ്‍ മാവുങ്കല്‍ കേസ്

പുരാവസ്‌തു ഇടപാടിനായി ആന്ധ്ര സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിയത് ലക്ഷ്‌മണയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

IG Lakshmana  monson mavunkal  kerala police  monson mavunkal case  ഐജി ലക്ഷ്‌മണ  മോൻസണ്‍ മാവുങ്കല്‍ കേസ്  മോൻസണ്‍ മാവുങ്കല്‍
മോൻസണും ഐജി ലക്ഷ്‌മണയും തമ്മിലുള്ള അടുത്ത ബന്ധത്തിന്‍റെ തെളിവുകൾ പുറത്ത്
author img

By

Published : Nov 10, 2021, 11:49 AM IST

എറണാകുളം: പുരാവസ്‌തു തട്ടിപ്പ്കേസ് പ്രതി മോൻസൺ മാവുങ്കലും ഐജി ലക്ഷ്‌മണയും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. മോൻസണിന്‍റെ പുരാവസ്‌തു വില്‍പനയ്ക്ക് ഐജി ലക്ഷ്‌മണ ഇടനിലനിന്നതായി വ്യക്തമായിട്ടുണ്ട്. പുരാവസ്‌തു ഇടപാടിനായി ആന്ധ്ര സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിയത് ലക്ഷ്‌മണയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

ബൈബിൾ, ഖുർആൻ, രത്നങ്ങൾ എന്നിവ ഇടനിലക്കാരി വഴി വിൽക്കാൻ ശ്രമിച്ചു. ഇടപാടുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് ചാറ്റുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മോൻസണിന്‍റെ മാനേജറുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്‍റെ തെളിവുകളും കിട്ടിയിട്ടുണ്ട്. ഇവർ തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഐജിയുടെ ഓഫിസിലെ ഉദ്യോഗസ്ഥർക്കും മോൻസണുമായി ബന്ധമുണ്ടായിരുന്നു എന്നതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതോടെ മോൻസണ്‍ കേസിൽ ലക്ഷമണയ്‌ക്കെതിരെയുള്ള കുരുക്ക് മുറുകയാണന്നാണ് വ്യക്തമാകുന്നത്. മോൻസണുമായുള്ള ബന്ധത്തിന്‍റെ തെളിവുകൾ പുറത്ത് വന്നതോടെയാണ് ഐ.ജിയെ സസ്പെന്‍റ് ചെയ്‌തത്. മോൻസണ്‍ കേസിൽ ഐ.ജിയെ പ്രതി ചേർക്കുന്നത് ഉൾപ്പടെ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

also read: മോൻസണ്‍ ബന്ധം: ഐ.ജി ലക്ഷ്‌മണയെ സസ്‌പെന്‍ഡ് ചെയ്‌തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.