ETV Bharat / state

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് : സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ഇഡി ചോദ്യം ചെയ്യുന്നു

സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ഇഡി ചോദ്യം ചെയ്യുന്നു. യുകെയിലേക്ക് പോകാന്‍ ശ്രമിക്കവെ ബിഷപ്പിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു

Money Laundering Case aganist Dharmaraj Rasal  CSI Bishop Dharmaraj Rasal is interrogated ED  കള്ളപ്പണം വെളുപ്പിക്കല്‍ കേസ്  സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലിനെ ഇഡി ചോദ്യം ചെയ്യുന്നു  സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധര്‍മരാജ് റസാല്‍
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലിനെ ഇഡി ചോദ്യം ചെയ്യുന്നു
author img

By

Published : Jul 27, 2022, 1:39 PM IST

എറണാകുളം : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചി ഇ.ഡി ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യൽ. യുകെയിലേക്ക് പോകാന്‍ ശ്രമിക്കവെ ബിഷപ്പിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.

ഇതേതുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥരെത്തി ബിഷപ്പിനെ ചോദ്യം ചെയ്യുകയും ബുധനാഴ്ച ഹാജരാകാൻ നോട്ടിസ് നൽകുകയുമായിരുന്നു. സിഎസ്‌ഐയുടെ ഉടമസ്ഥയിലുള്ള കാരക്കോണം മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.

സിഎസ്‌ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ഇഡി ചോദ്യം ചെയ്യുന്നു

Also Read: പള്ളി കത്തീഡ്രലാക്കി; എൽ.എം.എസ് പള്ളിക്ക് മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം

ബിഷപ്പിന്‍റെ ആസ്ഥാനമായ പാളയം എല്‍എംഎസിലും, കാരക്കോണം മെഡിക്കല്‍ കോളജിലും ഇതിന്‍റെ ഡയറക്‌ടറായ ബെന്നറ്റ് എബ്രഹാമിന്‍റെ വീട്ടിലും സിഎസ്‌ഐ സഭ സെക്രട്ടറിയുടെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.