ETV Bharat / state

RIFFK 2022 | കൊച്ചിയില്‍ ഇനി 5 നാള്‍ സിനിമ കാലം; മേള ഉദ്‌ഘാടനം ചെയ്‌ത്‌ മോഹന്‍ലാല്‍

Mohanlal inaugurates RIFFK 2022: കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ആര്‍.ഐ.എഫ്.എഫ്.കെ ) ഉജ്ജ്വല തുടക്കം. നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്‌ത മേള ഏപ്രില്‍ അഞ്ചിന്‌ സമാപിക്കും.

RIFFK 2022  RIFFK 2022 ends  RIFFK 2022 begins  Mohanlal inaugurates RIFFK 2022  RIFFK 2022 inaugural film  മേള ഉദ്‌ഘാടനം ചെയ്‌ത്‌ മോഹന്‍ലാല്‍
RIFFK 2022 | കൊച്ചിയില്‍ ഇനി 5 നാള്‍ സിനിമാക്കാലം; മേള ഉദ്‌ഘാടനം ചെയ്‌ത്‌ മോഹന്‍ലാല്‍
author img

By

Published : Apr 1, 2022, 1:21 PM IST

Updated : Apr 1, 2022, 3:11 PM IST

എറണാകുളം: കൊച്ചിയില്‍ ഇനി അഞ്ചു നാള്‍ സിനിമ കാലം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ആര്‍.ഐ.എഫ്.എഫ്.കെ) ഉജ്ജ്വല തുടക്കം. സരിത തിയേറ്ററിൽ നടന്ന ചടങ്ങിൽ നടന്‍ മോഹന്‍ലാല്‍ മേള ഉദ്ഘാടനം ചെയ്‌തു. ലോകത്തിന്‍റെ നേർ ചിത്രമാണ് അന്താരാഷ്‌ട്ര ചലചിത്ര മേള പ്രേക്ഷകർക്ക് നൽകുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

RIFFK 2022 begins: സിനിമ മേഖലയിൽ സ്‌ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഹേമ കമ്മിഷൻ, അടൂർ ഗോപാലകൃഷ്‌ണന്‍ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിയമനിർമാണം നടത്തും. നിയമത്തിന്‍റെ കരട് തയ്യാറായതായും സജി ചെറിയാൻ വ്യക്തമാക്കി. വരും വർഷങ്ങളിലും കൊച്ചിയിൽ ചലചിത്രമേള സംഘടിപ്പിക്കും. നിർമ്മിക്കാനുദ്യേശിക്കുന്ന സിനിമാ മ്യൂസിയം കൊച്ചിയിൽ വേണമെന്ന ആവശ്യത്തിന് അനുകൂലമായ നിലപാടാണ് സർക്കാറിനുള്ളതെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയില്‍ ഇനി 5 നാള്‍ സിനിമ കാലം

പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. വേദിയിൽ സ്‌ത്രീകളായി രണ്ട് പേർ മാത്രമുള്ളതിനെ അദ്ദേഹം വിമർശിച്ചു. സ്‌ത്രീ സുരക്ഷ ഉറപ്പിക്കുന്നതിന് നിയമ നിർമ്മാണം നടത്താനുള്ള സർക്കാർ ശരത്തിന് ഭാവുകങ്ങൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

RIFFK 2022 inaugural film: ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ 'രെഹാന' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. സരിത, സവിത, കവിത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐഎഫ്എഫ്കെയില്‍ ശ്രദ്ധേയമായ 72 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സുവര്‍ണചകോരം ലഭിച്ച 'ക്ളാരാ സോള', പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ച 'കൂഴങ്കല്‍', മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ 'കമീല കംസ് ഔട്ട്‌ റ്റുനൈറ്റ്', ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍ നേടിയ 'ആവാസവ്യൂഹം', 'നിഷിദ്ധോ', 'കുമ്മാട്ടി'യുടെ റെസ്‌റ്ററേഷന്‍ ചെയ്‌ത പതിപ്പ് തുടങ്ങി 26ാമത് ഐഎഫ്എഫ്കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മേളയുടെ ഭാഗമായി, ആദ്യകാല പ്രസ് ഫോട്ടോഗ്രാഫറും 'ചെമ്മീനി'ന്‍റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്‍റെ ചലച്ചിത്ര സംബന്ധിയായ ഫോട്ടോകളുടെ പ്രദര്‍ശനം, മലയാള സിനിമയുടെ ടൈറ്റില്‍ ഡിസൈനിന്‍റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്‌ണന്‍റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം എന്നീ എക്‌സിബിഷനുകളും ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് ഓപണ്‍ ഫോറം, സെമിനാറുകള്‍, സിംപോസിയം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

RIFFK 2022 ends: ഏപ്രിൽ അഞ്ചിന് പ്രാദേശിക രാജ്യാന്തര ചലചിത്ര മേള സമാപിക്കും. ഇത്തവണയും പ്രേക്ഷക സാന്നിധ്യം കൊണ്ട് മേള ശ്രദ്ധേയമാകുന്ന സൂചനയാണ് ഉദ്ഘാടന ദിവസത്തെ പ്രേക്ഷകരുടെ പങ്കാളിത്തം സൂചിപിക്കുന്നത്. സ്പോട്ട് രജിസ്ട്രേഷന് രാവിലെ മുതൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു.

Also Read: രംഗങ്ങള്‍ നീക്കം ചെയ്‌തതില്‍ അസംതൃപ്‌തി, രാജമൗലിയുമായി വഴക്കിട്ടു; പ്രതികരിച്ച്‌ ആലിയ

Last Updated : Apr 1, 2022, 3:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.