എറണാകുളം : ആലുവയിൽ ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ മൊഫിയ പർവീൻ ആത്മഹത്യ ചെയ്തത് (Mofiya's Suicide ) സി.ഐ. എൽ.സുധീറിൻ്റെ മോശം പെരുമാറ്റം കാരണമെന്ന് മറ്റൊരു ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിയുടെ വെളിപ്പെടുത്തൽ. താൻ പരാതിയുമായി എത്തിയ വേളയിൽ മൊഫിയ സി.ഐയുടെ മുറിയിലുണ്ടായിയിരുന്നു.
വളരെ ഉച്ചത്തിൽ ഭീഷണിപ്പെടുത്തിയാണ് സി.ഐ അവരോട് സംസാരിച്ചതെന്നും യുവതി ഇ.ടി.വി. ഭാരതിനോട് പറഞ്ഞു. വളരെ ദുഖത്തോടെയാണ് മൊഫിയ മുറിയിൽ നിന്നും ഇറങ്ങിപ്പോയത്. സി.ഐ നല്ല രീതിയിൽ പരാതി പരിഗണിച്ചിരുന്നുവെങ്കിൽ മൊഫിയ ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്നും യുവതി പറഞ്ഞു.
തന്നോടും മോശമായാണ് പെരുമാറിയത്. ദേഷ്യത്തോടെ 'എടീ' എന്ന് വിളിക്കുകയും ഇറങ്ങി പോയിക്കൂടെയെന്ന് ചോദിക്കുകയും ചെയ്തു. സ്ത്രീയെന്ന പരിഗണനപോലും നൽകിയില്ല. ഒരു ദിവസം കാത്തിരുന്ന ശേഷമാണ് മൊഴിയെടുത്തത്.
read more: Mofiya's Death | മൊഫിയ കേസ് : പൊലീസ് വീഴ്‌ച പരിശോധിക്കാന്‍ ഡിഐജിക്ക് ഡിജിപിയുടെ നിര്‍ദേശം
കൈകൂലി വാങ്ങി പാവപ്പെട്ട പ്രതികളോട് സി.ഐ മോശയായി പെരുമാറുകയാണെന്നും യുവതി ആരോപിച്ചു. മൊഫിയ വിഷയത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ എവിടെ വന്ന് പറയാനും താൻ തയ്യാറാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു.