ETV Bharat / state

Death of Models| നിര്‍ണായക വിവരം തേടി ക്രൈംബ്രാഞ്ച്; 'പ്രമുഖര്‍' കുടുങ്ങിയേക്കും - ക്രൈബ്രാഞ്ച് അന്വേഷണം

മോഡലുകളുടേത് അപകട മരണമായിട്ടും (Accidental death of former Miss Kerala) എന്തിനാണ് ഹോട്ടലുടമ (No18 Hotel Kochi) സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നശിപ്പിച്ചത് എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത് (Crime Brach Kerala).

Ancy Kabeer  Anjana Shajan  models deaths case  models deaths  crime branch special team  Accidental death of former Miss Kerala  മോഡലുകളുടെ അപകടമരണം  ക്രൈബ്രാഞ്ച് അന്വേഷണം  മിസ് കേരള
Death of Models| മോഡലുകളുടെ അപകടമരണം: ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
author img

By

Published : Nov 20, 2021, 11:46 AM IST

എറണാകുളം: കൊച്ചിയിൽ മോഡലുകളുടെ മരണം (Accidental death of former Miss Kerala) ക്രൈംബ്രാഞ്ച് പ്രത്യേക സംഘം (crime branch Special Team) പ്രാഥമിക അന്വേഷണം (Crime Brach Kerala) ആരംഭിച്ചു. അപകട മരണമായിട്ടും എന്തിനാണ് ഹോട്ടലുടമ (No18 Hotel Kochi) റോയി സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നശിപ്പിച്ചത് എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. പ്രതികൾക്ക് പുറമെ ഔഡി കാറിൽ പിൻതുടർന്ന സൈജുവിനെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യംചെയ്യും.

മോഡലുകൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെടാൻ കാരണമായത് ഹോട്ടലുടമയുടെ ഇടപെടലാണന്നാണ് പൊലീസ് കണ്ടെത്തിയത്. രണ്ടാം പ്രതിയും ഹോട്ടലുടമയുമായ റോയി വയലാട്ട് കാറോടിച്ച അബ്ദുറഹ്മാനും സുഹൃത്തുക്കൾക്കും മദ്യവും മയക്കുമരുന്നും നൽകിയെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇത് പുറത്ത് വരാതിരിക്കാനാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.

യുവതികളോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറി

ഹോട്ടലുടമയും സുഹൃത്ത് സൈജുവും തെറ്റായ ഉദ്ദേശത്തോടെ യുവതികളോട് ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കാർ കുണ്ടന്നൂരിലെത്തിയപ്പോൾ സൈജു പിന്തുടരുന്നത് കണ്ട് റഹ്മാൻ വാഹനം നിർത്തി. അവിടെ വെച്ച് ഹോട്ടലിലോ ലോഡ്‌ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിർബന്ധിച്ചു. യുവതികളും സുഹുത്തുക്കളും വഴങ്ങിയില്ല.

പിന്നീട് അമിത വേഗതയിൽ ഇരുകാറുകളും ചേസ് ചെയ്തു. പലവട്ടം പരസ്പരം മറികടന്നു. ഇതോടെയാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. ഇടപ്പളളി വരെ എത്തിയ സൈജു തിരികെ എത്തിയപ്പോഴാണ് അപകടം കാണുന്നത്. തുടർന്ന് റോയിയെ ഫോണിൽ വിളിച്ച് അറിയിച്ചു. റോയി മറ്റു പ്രതികളുമായി ചേർന്ന് ഹാർഡ് ഡിസ്ക് ഊരിയെടുത്ത് വീടിനടുത്തുള്ള കായലിൽ വലിച്ചെറിഞ്ഞെന്നുമാണ് പൊലീസ് കണ്ടെത്തിയത്.

also read: Attack on journalists| മര്‍ദനമേറ്റ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് നല്‍കി കോണ്‍ഗ്രസ്

ഡി.ജെ പാർട്ടിയിൽ പ്രമുഖരായ പലരും പങ്കെടുത്തിരുന്നുവെന്നും, പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും ആരോപണമുയർന്ന സാഹചര്യത്തിലായിരുന്നു പാലാരിവട്ടം പൊലീസ് അന്വേഷിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.