എറണാകുളം : മുൻ മിസ് കേരള ഉൾപ്പടെ മൂന്ന് പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ(kerala models death case) ഡി.ജെ പാർട്ടി നടത്തിയ ഹോട്ടലിലെ(Number 18-DJ Party) സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കണ്ടെത്താൻ വേമ്പനാട്ട് കായലിൽ നടത്തിയ പരിശോധന(search for hard disk) അവസാനിപ്പിച്ചു. കേരള ഫയർ ആൻഡ് റസ്ക്യൂ സർവീസിലെ ആറംഗ സ്‌കൂബ സംഘമാണ്(Suba divers) കായലിൽ മുങ്ങി പരിശോധന നടത്തിയത്. ആറുമണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ഹാർഡ് ഡിസ്‌ക് കണ്ടെത്താൻ കഴിഞ്ഞില്ല.
ഹോട്ടലുടമ റോയി വയലാട്ടിന്‍റെ(hotel owner roy vayalat) നിർദേശപ്രകാരം ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കായലിലെറിഞ്ഞെന്ന് പ്രതികളായ ഹോട്ടൽ ജീവനക്കാരായ വിഷ്‌ണുവും, മെൽവിനും പൊലീസിന് മൊഴി നൽകിയിരുന്നു. കൊച്ചി കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് കായലിലേക്ക് ഹാർഡ് ഡിസ്‌ക് എറിഞ്ഞുവെന്നായിരുന്നു പ്രതികൾ പറഞ്ഞത്. ഇതനുസരിച്ച് പാലത്തിന് താഴെ സ്ഥലം നിർണയിച്ചായിരുന്നു സ്‌കൂബ ഡൈവേഴ്‌സ് പരിശോധന നടത്തിയത്.
രണ്ടാം പ്രതിയും ഹോട്ടലുടമയുമായ റോയി വയലാട്ട് കാറോടിച്ച അബ്‌ദു റഹ്മാനും സുഹൃത്തുക്കൾക്കും മദ്യവും മയക്കുമരുന്നും നൽകിയെന്നും ഇത് പുറത്ത് വരാതിരിക്കാനാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് നശിപ്പിക്കാൻ ജീവനക്കാരെ ഏൽപ്പിച്ചതെന്നുമാണ് പൊലീസ് ആരോപിക്കുന്നത്.
ഈയൊരു സാഹചര്യത്തിലാണ് കേസിലെ പ്രധാന തെളിവായ ഹോട്ടലിലെ ദൃശ്യങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തിയത്. തുടക്കത്തിൽ പാലാരിവട്ടം പൊലീസ് അന്വേഷിച്ച കേസ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
നവംബർ ഒന്നിന് അർദ്ധരാത്രി ദേശീയപാതയിൽ പാലാരിവട്ടത്തെ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിലായിരുന്നു മുൻ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ (Ansi Kabeer), മിസ് കേരള മുൻ റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അൻജന ഷാജൻ (Anjana Shajan), തൃശൂർ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് എന്നിവർ കൊല്ലപ്പെടാൻ ഇടയായ അപകടം നടന്നത്. ഫോർട്ട് കൊച്ചിയിൽനിന്ന് തൃശൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അൻസി കബീർ, അൻജന ഷാജൻ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കെ.എ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.